കുമ്പസാരക്കൂട്ടില്‍ ജയസൂര്യ


സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന സൂപ്പര്‍ ചിത്രത്തിനുശേഷം അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കുമ്പസാരത്തില്‍ ജയസൂര്യ നായകനാകുന്നു. ഒരു ത്രില്ലര്‍ ചിത്രമായിരിക്കും കുമ്പസാരം. ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തിനുശേഷം ഹണി റോസും ജയസൂര്യയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് കുമ്പസാരം. വിനീത്, പ്രിയങ്ക, ടിനി ടോം തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കും. അടുത്ത മാസം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ആല്‍ബിയുടെ ക്യാമറയിലാണ് കുമ്പസാരം എന്ന ചിത്രം ഒരുങ്ങാന്‍ പോകുന്നത്. വിഷ്ണു മോഹന്‍സിതാര ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കും. ഫ്രെയിംസ് ആന്‍ഡ് ഇന്നവിറ്റബിള്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Comments

comments