ജയസൂര്യ നായകനാകുന്ന പ്രിയദര്‍ശന്‍ ചിത്രം ആമയും മുയലും


ജയസൂര്യയെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആമയും മുയലും എന്ന് പേരിട്ടു. ജയസൂര്യ, നെടുമുടി വേണു, ഇന്നസെന്റ് എന്നിവര്‍ അവതരിപ്പിക്കുന്ന മൂവര്‍സംഘത്തിന്റെ കഥയാണ് ഈ കോമഡി ത്രില്ലറിലൂടെ പ്രിയദര്‍ശന്‍ പറയുന്നത്. മണിയന്‍പിള്ള രാജു, ഹരീശ്രീ അശോകന്‍, മാമുക്കോയ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഉറ്റ സുഹൃത്ത് മോഹന്‍ലാലില്ലാതെ ഏറെക്കാലത്തിന് ശേഷം പ്രിയന്‍ ഒരുക്കുന്ന ചിത്രമാണിത്. മുംബൈ മോഡലായ പിയയാണ് ചിത്രത്തില്‍ ജയസൂര്യയുടെ ജോഡി. എം.ജി ശ്രീകുമാറാണ് സംഗീതം ഒരുക്കുന്നത്. ക്രിസ്മസിന് റിലീസ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ചിത്രത്തിന്‍റെ ചിത്രീകരണം കാരൈക്കുടിയില്‍ സപ്തംബര്‍ ഒന്നിന് ആരംഭിക്കും.

English Summary : Jayasurya to play lead role in Priyadarshan film

Comments

comments