സ്വതന്ത്രനായി ജീവിക്കാനാഗ്രഹിക്കുന്ന എസസ് എന്ന റിങ്മാസ്റ്ററായി ദിലീപ്


Dilip Plays the Ringmaster who like to Live Independently

റാഫി-മെക്കാര്‍ട്ടിന്‍ സംവിധായക കൂട്ടുകെട്ടിലെ റാഫി ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ് റിങ് മാസ്റ്റര്‍. ചിത്രത്തില്‍ സര്‍ക്കസ് കൂടാരത്തില്‍ ജനിയ്ക്കുകയും ആരുടെയും സ്‌നേഹവാത്സല്യങ്ങള്‍ കിട്ടാതെ വളരുകയും ചെയ്ത എസസ് എന്ന കഥാപാത്രമായാണ് ദിലീപ് എത്തുന്നത്. സര്‍ക്കസിലെ റിങ് മാസ്റ്ററായിരുന്നു ദിലീപിന്‍റെ കഥാപാത്രത്തിന്‍റെ അച്ഛന്‍റ അമ്മയാകാട്ടെ എസസിന്റെ ജനനത്തെ തുടര്‍ന്ന് മരിക്കുകയും അതിന്റെ കാരണക്കാരനായി അവന്‍ മുദ്രകുത്തപ്പെടുകയുമാണ്. അങ്ങനെ സര്‍ക്കസ് കൂടാരത്തില്‍ വളര്‍ന്ന അവന് സര്‍ക്കസ് കൂടാരമാണ് എസസ് എന്ന് പേരിട്ടത്. മൃഗങ്ങള്‍ക്കിടയില്‍ ജീവിയ്ക്കുമ്പോള്‍ സ്വതന്ത്രനായ ഒരു മനുഷ്യനായി മനുഷ്യര്‍ക്കിടയില്‍ ജീവിക്കാനായിരുന്നു അവന് താല്‍പര്യം. അങ്ങനെ അവന്‍ സര്‍ക്കസ് വിട്ട് ഒരു മലയോരഗ്രാമത്തിലെത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം.

English Summary : Dilip Plays the Ringmaster who like to Live Independently

Comments

comments