രഞ്‌ജിത്തിന്റെ സംവിധാനത്തില്‍ ജയറാം അഭിനയിക്കുന്നു


ഇതാദ്യമായി രഞ്‌ജിത്തിന്റെ സംവിധാനത്തില്‍ ജയറാം അഭിനയിക്കുന്നു. കാലാള്‍പ്പട മുതല്‍ അനേകം ചിത്രങ്ങളില്‍ ഒരുമിച്ചിട്ടുള്ള ജയറാമും രഞ്‌ജിത്തും ദീര്‍ഘകാലത്തിന്‌ ശേഷമാണ്‌ ഒന്നിക്കുന്നത്‌. ചിത്രവുമായി ബന്ധപ്പെട്ട പേരോ മറ്റു വിശദാംശങ്ങളോ ലഭ്യമായിട്ടില്ലെങ്കിലും ഇരുവരും ചേരുന്ന ചിത്രം തൃശൂരില്‍ ഉടന്‍ തുടങ്ങുമെന്നാണ്‌ കേള്‍ക്കുന്നത്‌. തിരക്കഥാകൃത്ത്‌ എന്ന നിലയില്‍ അനേകം ജയറാം ചിത്രങ്ങള്‍ രചിച്ചിട്ടുണ്ടെങ്കിലും സംവിധായകനായപ്പോള്‍ രഞ്‌ജിത്ത്‌ നേരിട്ട പ്രധാന ആരോപണം ജയറാമിനെ മറന്നെന്നായിരുന്നു. ഞാന്‍ എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിന്‌ പിന്നാലെയാണ്‌ രഞ്‌ജിത്ത്‌ ഇപ്പോള്‍. ജയറാമാകട്ടെ പഴയ സുഹൃത്ത്‌ സിബി മലയിലിന്റെ ചിത്രത്തിലും. രണ്ടുപേരും ഈ തിരക്കുകള്‍ക്ക്‌ ശേഷം ഉടന്‍ ഒന്നിക്കുമെന്നാണ്‌ വര്‍ത്തമാനങ്ങള്‍.

English summary : Jayaram to act under Ranjith direction

Comments

comments