ജയറാം ജോഷി ഒന്നിക്കുന്നു


jayaram - keralacinema
കരിയറിലെ മോശം കാലത്തിലൂടെ കടന്ന് പോകുന്ന ജയറാം വര്‍ഷങ്ങള്‍ക്ക് ശേഷം ജോഷിയുടെ ചിത്രത്തില്‍ പ്രധാന വേഷത്തിലഭിനയിക്കുന്നു. കാശ്മീര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു ത്രില്ലറാണ്. ലോക്പാലില്‍ പരാജയമറിഞ്ഞ ജോഷി കാശ്മീര്‍ ഒരു ബിഗ്ബഡ്ജറ്റ് ചിത്രമായാണ് തയ്യാറാക്കുന്നത്. തീവ്രവാദവും, പട്ടാളവുമെല്ലാം വിഷയമാകുന്ന ചിത്രം കാശ്മീരിലാണ് ചിത്രീകരിക്കുക. കോമഡി ചിത്രങ്ങളി‍ല്‍ കാലിടറി നില്‍‌ക്കുന്ന ജയറാം അവസാനം അഭിനയിച്ച ആക്ഷന്‍ ചിത്രങ്ങളൊക്കെ ശ്രദ്ധിക്കപ്പെടാതെ പോയവയാണ്. ജോഷി ചിത്രം ജയറാമിന് തുണയാകുമോയെന്ന് കണ്ടറിയാം.

Comments

comments