ഷീലയ്ക്കും സീമയ്ക്കുമൊപ്പം ജയറാം സര്‍ സിപിയാവുന്നു


Jayaram becomes Sir CP along with Seema and Sheela

ജയറാമിന് ഇപ്പോള്‍ നല്ല കാലമാണ്. ഇടക്കാലത്ത് ജയറാമിന് മികച്ച ചിത്രങ്ങളൊന്നും ലഭിച്ചില്ലെങ്കിലും ഈയിടെയായി മികച്ച കഥാപാത്രങ്ങളാണ് ജയറാമിനെ തേടിയെത്തുന്നത്. കമല്‍ ഒരുക്കിയ പുതിയ ചിത്രം നടന്‍ ജയറാമിന് ഏറെ പ്രശംസ നേടിക്കൊടുത്ത ചിത്രമാണ്. സലാം കാശ്മീര്‍, സ്വപാനം ഉള്‍പ്പെടെയുള്ള പുതിയ ചിത്രങ്ങള്‍ റിലീസിനൊരുങ്ങുന്നുണ്ട്. കൂടാതെ ജയറാമിനെ നായകനാക്കിക്കൊണ്ട് പല പുതിയ പ്രൊജക്ടുകളും പ്രഖ്യാപിക്കപ്പെടുന്നമുണ്ട്. ഇതിലൊന്നാണ് ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന സര്‍ സിപി. നടന് തിരക്കഥ രചിച്ച എസ് സുരേഷ് ബാബു തന്നെയാണ് സര്‍ സിപിയ്ക്കുവേണ്ടി തിരക്കഥയെഴുതുന്നത്. ചിത്രത്തില്‍ സര്‍ ചെട്ടിമറ്റത്തില്‍ ഫിലിപ്പ് എന്ന കഥാപാത്രമായിട്ടാണ് ജയറാം എത്തുന്നത്. ജയറാമിനൊപ്പം ഷീലയും സീമയും ചിത്രത്തില്‍പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

English Summary : Jayaram becomes Sir CP along with Seema and Sheela

Comments

comments