ഗൂഗിള്‍ ക്രോമില്‍ ജാവ സ്‌ക്രിപ്റ്റ് പോപ് അപ് ബ്ലോക്കര്‍


വെബ്‌സൈറ്റുകളില്‍ പരസ്യത്തിനായി ഏറെ ഉപയോഗപ്പെടുത്തുന്നവയാണല്ലോ പോപ്അപ്പുകള്‍. ഇത് പലപ്പോഴും നിങ്ങള്‍ക്ക് ശല്യമായി തോന്നിയിട്ടുണ്ടാകും. ക്രോമില്‍ ഇത്തരം പോപ് അപുകള്‍ തടയാന്‍ ഉപകരിക്കുന്ന ഒരു എക്സ്റ്റന്‍ഷനാണ് javascript popup blocker.

രണ്ട് മോഡുകള്‍ ഇതിനുണ്ട്. വൈറ്റ് ലിസ്റ്റ്, ബ്ലാക്ക് ലിസ്റ്റ് എന്നിങ്ങനെ.
വൈറ്റ്‌ലിസ്റ്റ് മോഡ് എല്ലാ പോപ് അപുകളും ഓട്ടോമാറ്റികായി തടയും. നിങ്ങള്‍ക്ക് ലഭ്യമാക്കേണ്ടവ മാത്രം ലിസ്റ്റ് ചെയ്താല്‍ മതി. ബ്ലാക്ക് ലിസ്റ്റ് നിങ്ങള്‍ ആഡ് ചെയ്തവ മാത്രം തടയും.
ബ്ലോക്ക്ഡ് പോപ് അപ് ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ അതു സംബന്ധിച്ച വിവരങ്ങള്‍ കാണാം. ( അഡ്രസ് ബാറിനടുത്ത്)
DOWNLOAD

Comments

comments