മാധ്യമങ്ങള്‍ക്ക് മുന്നില്‍ ജഗതി


Jagathy at home - Keralacinema.com
അത്ഭുതകരമായി വാഹനാപകടത്തില്‍ നിന്ന് രക്ഷപെട്ട ജഗതി ശ്രീകുമാര്‍ ഒരു വര്‍ഷം തികയാന്‍ ഏതാനും ദിവസങ്ങള്‍ ബാക്കി നില്‍ക്കവേ, മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടു. വെല്ലൂരുനിന്ന് കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ വീട്ടില്‍ തിരിച്ചെത്തിയ ജഗതി ഇന്നലെയാണ് മാധ്യമങ്ങളെ അഭിമുഖീകരിച്ചത്. നിറഞ്ഞ പുഞ്ചിരിയുമായി ക്യാമറകളെ അഭിമുഖീകരിച്ച ജഗതിക്ക് പക്ഷേ ഇനിയും സംസാരശേഷി തരിച്ച് കിട്ടിയിട്ടില്ല. വെല്ലൂരില്‍ നിന്നെത്തിയ വിദഗ്ദര്‍ വീട്ടില്‍ ജഗതിക്ക് ഫിസിയോ തെറാപ്പി നല്കുന്നുണ്ട്. ഒരു വര്‍ഷമെങ്കിലും ചികിത്സ തുടര്‍ന്നാല്‍ നടക്കാനാവുമെന്നാണ് പ്രതീക്ഷ. കുടംബത്തോടൊപ്പം ചെലഴിക്കുന്നത് വഴി സംസാരശേഷി വേഗത്തില്‍ വീണ്ടെടുക്കാനാവുമെന്നും കരുതുന്നു.

Comments

comments