തട്ടത്തിന്‍ മറയത്തെ സുന്ദരിയായി ഇഷ തമിഴിലും


വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘തട്ടത്തിന്‍മറയത്ത്’ എന്ന ചിത്രം തമിഴിലേക്കെത്തുന്പോള്‍ അതിലെ നായികയാകുന്നത് ഇഷ തല്‍വാര്‍ തന്നെയാണ്. റീമെയ്ക്കുകളിലൂടെ ഹിറ്റുകളൊരുക്കിയ മിത്രന്‍ ജവഹര്‍ ആണ് തട്ടത്തിന്‍മറയത്ത് തമിഴിലെത്തിക്കുന്നത്. ജവഹറിന്റെ യാരടി നീ മോഹിനി, കുട്ടി, ഉത്തമപുത്തിരന്‍ തുടങ്ങിയ ചിത്രങ്ങളെല്ലാം തെലുങ്ക് സിനിമകളുടെ റീമേയ്ക്കുകളായിരുന്നു. ജവഹര്‍ ഒരുക്കുന്ന ആദ്യ മലയാളം റീമെയ്ക്കാണ് തട്ടത്തിന്‍ മറയത്തിന്റെത്. റീമെയ്ക്കുകളിലൂടെ ഹിറ്റുകളൊരുക്കിയ മിത്രന്‍ ജവഹര്‍ ആണ് തട്ടത്തിന്‍മറയത്ത് തമിഴിലെത്തിക്കുന്നത്. ജവഹറിന്റെ യാരടി നീ മോഹിനി, കുട്ടി, ഉത്തമപുത്തിരന്‍ തുടങ്ങിയ ചിത്രങ്ങളെല്ലാം തെലുങ്ക് സിനിമകളുടെ റീമേയ്ക്കുകളായിരുന്നു. ജവഹര്‍ ഒരുക്കുന്ന ആദ്യ മലയാളം റീമെയ്ക്കാണ് തട്ടത്തിന്‍ മറയത്തിന്റെത്. എന്നാല്‍ ചിത്രത്തില്‍ നായകനായെത്തുന്നത് പുതുമുഖമായിരിക്കും. തമിഴ് പ്രേക്ഷകര്‍ക്കായി ചില മാറ്റങ്ങളോടെയാകും ചിത്രം ഒരുക്കുകയെന്നും ജവഹര്‍ പറഞ്ഞു.

English Summary : Isha to play sundari of Thattathil Marayathu in Tamil also.

Comments

comments