ഇര്‍ഫാന്‍ വ്യു- ഇമേജ് എഡിറ്റര്‍



ഇമേജ് എഡിറ്റിങ്ങ്, റീസൈസിങ്ങ് തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന നൂറ് കണക്കിന് ആപ്ലിക്കേഷനുകള്‍ ഇന്ന് ലഭ്യമാണ്. അതില്‍ എടുത്തുപറയാവുന്ന ഒന്നാണ് ഇര്‍ഫാന്‍വ്യു. ഇതൊരു ഫ്രീ എഡിറ്റിങ്ങ് ടൂളാണ്. എന്നാല്‍ അതിനേക്കാള്‍ പ്രത്യേകത വളരെ സൈസ് കുറഞ്ഞതും, എറെ ഫീച്ചറുകളുള്ളതുമാണ് ഇത് എന്നതാണ്. 1996 ലാണ് ഇത് ആദ്യമായി നിര്‍മ്മിക്കപ്പെടുന്നത്. മില്യണ്‍ കണക്കിന് തവണ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന ഒരു ഇമേജ് എഡിറ്റിങ്ങ് പ്രോഗ്രാമാണിത്. ഒട്ടേറെ വെബ്സൈറ്റുകളും, പ്രൊഫഷണല്‍ ബ്ലോഗര്‍മാരും ഇത് ഉപയോഗിക്കുന്നു.
മിക്കവാറും എല്ലാ ഇമേജ് ഫോര്‍മാറ്റുകളെയും ഇര്‍ഫാന്‍വ്യു സപ്പോര്‍ട്ട് ചെയ്യും. പ്ലഗിനുകള്‍ ഉപയോഗിച്ചാല്‍ ഫോട്ടോഷോപ്പ്, ഓട്ടോകാഡ്, എച്ച്.ഡി.ഫോട്ടോഫോര്‍മാറ്റ് എന്നിവയും സപ്പോര്‍ട്ടാവും. ഇതുമാത്രമല്ല ഇര്‍ഫാന്‍വ്യവില്‍ മ്യൂസിക്, വീഡിയോ ഫയലുകള്‍ പ്ലേ ചെയ്യാനും സാധിക്കും.
ഇമേജ് റൊട്ടേഷന്‍, റീസൈസിങ്ങ്, റി കളറിങ്ങ്, എന്നിവയൊക്കെ വളരെ എളുപ്പത്തില്‍ ചെയ്യാം. ഫോട്ടോ മാനിപ്പുലേഷന്‍ ടൂളുകളും ഇതിലുണ്ട്. ബോര്‍ഡറുകള്‍ ആഡ് ചെയ്യാനും, ക്യാമറ ഫ്ലാഷ് ഉപയോഗിക്കുമ്പോളുണ്ടാകുന്ന റെഡ് ഐ കുറയ്കാനും ഇത് ഉപയോഗപ്പെടുത്താം.
മറ്റൊരു സംവിധാനമാണ് Image Effects Browser. ഇതില്‍ ചിത്രത്തിന്‍റെ ഒരു ഭാഗമോ, പൂര്‍ണ്ണമായോ ബ്ലര്‍ ചെയ്യാം. പുതിയ വേര്‍ഷനുകളില്‍ പെയിന്‍റ് ബ്രഷ് ഇഫക്ടുകളും ഉണ്ട്.
ഇമേജുകള്‍ പി.ഡി.എഫ് ആക്കുക, ഫ്ലാഷ് , ഷോക്ക് വേവ് ഫോര്‍മാറ്റുകള്‍ റീഡ് ചെയ്യുക, ഒപ്ടിക്കല്‍ കാരക്ടര്‍ റെക്കഗ്നിഷന്‍ എന്നീ സംവിധാനങ്ങളും ഇര്‍‌ഫാന്‍‌വ്യുവിലുണ്ട്. മറ്റൊരു സംവിധാനം ഡിജിറ്റല്‍ ക്യാമറകളില്‍ നിന്ന് ഇമേജുകള്‍ ഇംപോര്‍ട്ട് ചെയ്യാനും, അവയെ വേണമെങ്കില്‍ മൊത്തമായി മറ്റൊരു സൈസിലേക്ക് മാറ്റാനും സാധിക്കുന്ന ബാച്ച് കണ് വെര്‍ട്ടിംഗാണ്.
ചുരുക്കത്തില്‍ ഇമേജുകള്‍ ഉപയോഗിച്ചുള്ള ജോലികള്‍ സ്ഥിരമായി ചെയ്യുന്നവര്‍ക്ക് ഏറെ ഉപകാരപ്പെടുന്ന ഒന്നാണ് ഈ ഇമേജ് എഡിറ്റിങ്ങ് ടൂള്‍.

http://www.irfanview.com/

Comments

comments