വിന്‍ഡോസിലെ പ്രോഗ്രാമുകള്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാം


വിന്‍ഡോസില്‍ ഡിഫോള്‍ട്ടായി പ്രോഗ്രാമുകള്‍ റിമൂവ് ചെയ്യാനുള്ള ഒപ്ഷനുണ്ട്. എന്നാല്‍ അത് ഉപയോഗിക്കുന്നതിനേക്കാള്‍ കാര്യക്ഷമമായി പ്രോഗ്രാമുകള്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സഹായിക്കുന്ന ഒരു യൂട്ടിലിറ്റി പ്രോഗ്രാമാണ് IObit Uninstaller. ഇതുപയോഗിച്ചാല്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം configuration files, registry entries തുടങ്ങിയവയെക്കുറിച്ച് ചിന്തിക്കേണ്ടി വരില്ല.

ഇതിന്‍റെ വളരെ യൂസര്‍ഫ്രണ്ട്ലി ആയ ഇന്‍റര്‍ഫേസ് യാതൊരു പ്രയാസവുമില്ലാതെ ഉപയോഗിക്കാം. അതുപോലെ കണ്‍ട്രോള്‍ പാനലില്‍ കാണിക്കാത്ത ടൂള്‍ബാറുകള്‍ ചെക്ക് ചെയ്യുകയും ചെയ്യാം. സ്റ്റാന്‍ഡാര്‍ഡ്, അഡ്വാന്‍സ്ഡ് എന്നിങ്ങനെ രണ്ട് മോഡുകളില്‍ ഇത് ഉപയോഗിക്കാം. മള്‍ട്ടിപ്പിള്‍ പ്രോഗ്രാമുകള്‍ ഒറ്റത്തവണ തന്നെ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കും. എളുപ്പത്തില്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാനാവാത്ത പ്രോഗ്രാമുകളെ ഫോഴ്സ് ചെയ്ത് ഫുള്‍പാത്ത് നല്കി അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാനും സാധിക്കും.
Visit Site

Comments

comments