ഇന്റര്‍നെറ്റ് സ്പീഡ് ടെസ്റ്റ് ക്രോമില്‍ തന്നെ..


ഡയല്‍ അപില്‍ നിന്ന് ബ്രോഡ് ബാന്‍ഡിലേക്കുള്ള മാറ്റം ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ വന്‍ കുതിച്ച് ചാട്ടമാണുണ്ടാക്കിയത്. ബ്രോഡ് ബാന്‍ഡ് കണക്ഷനുകള്‍ ഇന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. നമ്മുടെ നാട്ടിലെ പ്രമുഖ ഇന്‍റര്‍നെറ്റ് സര്‍വ്വീസ് പ്രൊവൈഡര്‍ ബി.എസ്. എന്‍.എല്ലാണ്. പക്ഷേ ബ്രോഡ്ബാന്‍ഡ് കണക്ഷനുകളുടെ ഒരു പ്രശ്നം എന്നത് ഓഫര്‍ ചെയ്യുന്ന സ്പീഡിന്‍റെ ഏഴയലത്തുണ്ടാകില്ല യഥാര്‍ത്ഥ സ്പീഡ് എന്നതാണ്.
Dsl speed test - Compuhow.com
നിലവില്‍ ഇന്റര്‍നെറ്റ് സ്പീഡ് ചെക്ക് ചെയ്യാന്‍ സഹായിക്കുന്ന നിരവധി സര്‍വ്വീസുകളുണ്ട്. എന്നാല്‍ ക്രോമില്‍ ഒരു എക്സ്റ്റന്‍ഷനായി തന്നെ ഇത് ഉപയോഗിക്കാന്‍ സാധിക്കും. DSL Speedtest എന്ന എക്സ്റ്റന്‍ഷന്‍ ഇതിനായി ഉപയോഗിക്കാം.

ഇത് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം എക്സ്റ്റന്‍ഷന്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യുക.
വെബ് പേജിന് മുകളിലായി സ്പീഡ് ടെസ്റ്റ് റിസള്‍ട്ട് കാണിച്ച് തരും.

DOWNLOAD

Comments

comments