കുട്ടികള്‍ക്ക് ഇന്റര്‍നെറ്റില്‍ സുരക്ഷിതത്വം കിട്ടാന്‍..


കുട്ടികള്‍ക്ക് ഇന്റര്‍നെറ്റില്‍ സുരക്ഷിതത്വം കിട്ടാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം മുതിര്‍ന്നവര്‍ അവരുടെ അടുത്ത് ഉണ്ടാവുക എന്നതാണ്. ചെറിയ കുട്ടികള്‍ക്ക് ഇത് സാധിക്കും. എന്നാല്‍ മുതിര്‍ന്ന കുട്ടികള്‍ക്ക് ഇത് ശല്യവും, മാനസിക പ്രയാസവും ഉണ്ടാക്കും എന്നതില്‍ സംശയമില്ല.
care4teen എന്നത് വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ഉപയോഗിക്കാന്‍ പറ്റുന്ന ഒരു ചില്‍ഡ്രന്‍ സേഫ്റ്റി സോഫ്റ്റ് വെയറാണ്. കംപ്യൂട്ടറിനും ഇന്റര്‍നെറ്റിനും ഇടയിലുള്ള ഒരു പ്രോക്‌സിയായി ഇത് വര്‍ക്ക് ചെയ്യും.
രണ്ട് മോഡുകള്‍ ഇതിലുണ്ട്. റെസ്ട്രിക്ടഡും, അണ്‍ റെസ്ട്രിക്ടഡും.
ആക്ടിവിറ്റികള്‍ പിന്നീട് ചെക്ക് ചെയ്യാനും സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാനും എളുപ്പത്തില്‍ ഇത് സാധിക്കും.
VISIT SITE

Comments

comments