ഇന്‍റര്‍നെറ്റ് എറര്‍ കോഡുകളും കാരണങ്ങളും


ഇന്‍റര്‍നെറ്റ് ഇന്ന് ജീവിതത്തില്‍ മാറ്റി നിര്‍ത്താനാവാത്ത ഒന്നാണ്. ജീവിതം തന്നെ അതിനെ കേന്ദ്രീകരിച്ചാണ് പോകുന്നത്. കണക്ഷന്‍ നഷ്ടപ്പെട്ടാല്‍ ദൈനംദിന കാര്യങ്ങളെല്ലാം അവതാളത്തിലാകും. എന്നാല്‍ പലപ്പോഴും കുറച്ച് സമയത്തേക്കെങ്കിലും ഇന്‍റര്‍നെറ്റില്‍ തടസങ്ങളും പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. സാധാരണയായി ബ്രൗസിങ്ങിനിടെ കാണാവുന്ന ചില എററുകളും അവയുടെ കാരണങ്ങളുമാണ് ഇവിടെ പറയുന്നത്.

# 400
ഇത് ഒരു ബാഡ് റിക്വസ്റ്റ് എററാണ്. നിങ്ങള്‍ ടൈപ്പ് ചെയ്ത യു.ആര്‍.എല്‍ കണ്ടെത്താനാവാതെ വരുമ്പോഴാണ് ഇത് കാണിക്കുക.
# 401
അണ്‍ഓതറൈസ്ഡ് ആയ സൈറ്റുകള്‍ ആക്സസ് ചെയ്യാന്‍ ശ്രമിച്ചാലാണ് ഈ മെസേജ് വരുക. ശരിയായ പാസ് വേഡും, യൂസര്‍നെയിമും നല്കിയാല്‍ ഇത് മാറും
# 402
പെയ്മെന്‍റുമായി ബന്ധപ്പെട്ടാണ് ഇത് വരുക. ഏതെങ്കിലും ട്രാന്‍സാക്ഷന്‍ നടത്തുകയും പെയ്മെന്‍റ് നല്കാതിരിക്കുകയും ചെയ്താല്‍ ഈ എറര്‍ കാണിക്കും.
# 403
സൈറ്റിലെ ഫോര്‍ബിഡണായ പേജുകള്‍ തുറക്കാന്‍ ശ്രമിച്ചാലാണ് ഇത് കാണിക്കുക
# 404
ഏറ്റവും സാധാരണയായി കാണുന്ന എററാണിത്. സൈറ്റ് റിമൂവ് ചെയ്താലോ, പേരില്‍ വ്യത്യാസം വരുത്തിയാലോ ഇത് വരാം.
# 408
ഇത് ടൈം ഒട്ട് എററാണ്. നിശ്ചിത സമയത്തിനകം ഒരു കാര്യം ചെയ്യാനാവാതെ വന്നാല്‍ എറര്‍ കാണിക്കും.

Comments

comments