പ്രോഗ്രാമുകള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ടോ എന്ന് കണ്ടെത്താം.


പലപ്പോഴും പ്രോഗ്രാമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ അപ് ഡേഷന്‍ സെറ്റിങ്ങ്സ് പലരും ഓണാക്കിയിടാറുണ്ട്. ഇങ്ങനെയുള്ള പ്രോഗ്രാമുകള്‍ നെറ്റ് കണക്ടാവുമ്പോള്‍ അപ്ഡേഷന്‍ ചെക്കിങ്ങും, ഡൗണ്‍ലോഡിങ്ങുമൊക്കെ നടത്തും. ഇത് നെറ്റ് സ്ലോ ആവാന്‍ ഇടയാകും. അതുപോലെ മറ്റ് പല ആപ്ലിക്കേഷനുകളും നിങ്ങളറിയാതെ നെറ്റ് ഉപയോഗിക്കുന്നുണ്ടാവും. ഇങ്ങനെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന പ്രോഗ്രാമുകളെ കണ്ടെത്താന്‍ ഉപയോഗിക്കാവുന്ന ഒരു ആപ്ലിക്കേഷനാണ് CurrPorts
ഇതൊരു ഫ്രീ പോര്‍ട്ടബിള്‍ പ്രോഗ്രാമാണ്. ഇത് ഒരു റിയല്‍ടൈം സ്കാനറല്ല. ഇതുപയോഗിച്ച് സ്കാന്‍ ചെയ്യുമ്പോള്‍ ഉപയോഗിക്കുന്ന പോര്‍ട്ടുകളും, കണക്ഷനുകളുമേ ഇതില്‍ കാണിക്കൂ. റിഫ്രഷില്‍ ക്ലിക്ക് ചെയ്ത് ന്യു സ്കാന്‍എടുക്കാവുന്നതാണ്.
www.nirsoft.net/utils/cports.html

NetBalancer Free
ഇത് ഒരു റിയല്‍ടൈം സ്കാനറാണ്. എല്ലാ പ്രൊസസുകളും, കണക്ഷനുകളും ഇതുപയോഗിച്ച് കണ്ടെത്താവുന്നതാണ്. കറന്റ് അപ് ലോഡ്, ഡൗണ്‍ലോഡ് ബാന്‍ഡ് വിഡ്ത്, ആകെയുള്ള ബാന്‍ഡ് വിഡ്ത് എന്നിവയൊക്കെ ഇതില്‍ മനസിലാക്കാന്‍ സാധിക്കും.
seriousbit.com/netbalancer/

Comments

comments