ഗൂഗിള്‍ സെര്‍ച്ചിലെ ഇന്‍സ്റ്റന്‍റ് ഉത്തരങ്ങള്‍


Google instant search - Compuhow.com
ഓരോ ദിവസവും പുതിയ ഫീച്ചറുകള്‍ എന്ന് പറയാവുന്ന തരത്തിലാണ് ഗൂഗിള്‍ മുന്നേറുന്നത്. സെര്‍ച്ചിംഗ് കൂടുതല്‍ ഫലപ്രദമാക്കാന്‍ അനേകം സെര്‍ച്ച് ട്രിക്കുകള്‍ ഗൂഗിളില്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ എളുപ്പത്തില്‍ റിസള്‍ട്ട് ലഭിക്കുന്ന സെര്‍ച്ച് ടേമുകള്‍ ഗൂഗിളിലുണ്ട്. അവ പലതും ഇന്ന് ഏറെ ഉപയോഗിക്കപ്പെടുന്നതാണ്. അവയില്‍ ചിലത് ഇതാ.

1. കാല്‍ക്കുലേറ്റര്‍

കാല്‍ക്കുലേറ്ററില്‍ ചെയ്യുന്ന അതേ രീതിയില്‍ ഗൂഗില്‍ സെര്‍ച്ച് ബോക്സില്‍ സംഖ്യകള്‍ അടിച്ച് നല്കി സെര്‍ച്ച് ചെയ്താല്‍ ഗഗില്‍ ഉത്തരം നല്കും. കൂടാതെ ഉത്തരത്തോടൊപ്പം കാല്‍ക്കുലേറ്ററും തുറന്ന് വരും.

2. യൂണിറ്റ് കണ്‍വെര്‍ഷന്‍

ഭാരമോ, നീളമോ എന്തുമാകട്ടെ സെര്‍ച്ച് ചെയ്ത് അവ കണ്‍വെര്‍ട്ട് ചെയ്ത് കാണാം.

3. കറന്‍സി കണ്‍വെര്‍ഷന്‍

ഏറെ ഉപയോഗിക്കപ്പെടുന്ന ഒരു സംവിധാനമാണിത്. Usd to INR എന്ന് നല്കിയാല്‍ കണ്‍വെര്‍ഷന്‍ ടൂള്‍ പ്രത്യക്ഷപ്പെടും. അവിടെ നിലവിലുള്ള ഏത് കറന്‍സികളും പരസ്പരം കണ്‍വെര്‍ട്ട് ചെയ്ത മൂല്യമറിയാം.

4. നിങ്ങളുടെ ഐ.പി അഡ്രസ്
സ്വന്തം ഐ.പി അഡ്രസ് പലപ്പോഴും ആവശ്യം വരും. അതിന് my ip എന്ന് സെര്‍ച്ച് ചെയ്താല്‍ പേജില്‍ ആദ്യം തന്നെ അത് കാണിക്കും.

5. കാലാവസ്ഥ

അന്തരീക്ഷതാപനിലയും മറ്റും അറിയാന്‍ weather എന്നടിച്ച് അതിന് ശേഷം സ്ഥലത്തിന്‍റെ പേര് നല്കിയാല്‍ മതി.

6. സമയം

സമയം അറിയാന്‍ time എന്നതിന് ശേഷം രാജ്യത്തിന്‍റെ പേര് ടൈപ്പ് ചെയ്ത് സെര്‍ച്ച് ചെയ്യുക.

7. ഡെഫിനിഷന്‍

ഒരു വാക്കിന്‍റെ നിര്‍വ്വചനം അറിയാന്‍ define എന്നതിന് ശേഷം വാക്ക് ടൈപ്പ് ചെയ്ത് സെര്‍ച്ച് ചെയ്യുക.

8. ഫ്ലൈറ്റ് ട്രാക്കിങ്ങ്

വിമാനത്തിന്‍റെ പേര് അറിയാമെങ്കില്‍ അത് അടിച്ച് സെര്‍ച്ച് ചെയ്താല്‍ വിവരങ്ങള്‍ കാണാം.

ഉദാ. air canada 137

8. മുവീസ്

ഏറ്റവും പുതിയ സിനിമകള്‍ ഏതെന്നറിയാന്‍ movies 2013 എന്ന രീതിയില്‍ സെര്‍ച്ച് ചെയ്താല്‍ മതി.

Comments

comments