ആന്‍ഡ്രോയ്ഡ് ക്യാമറ കൊണ്ട് നെഞ്ചിടിപ്പ് അളക്കാം


ഹൃദയമിടിപ്പ് അളക്കാന്‍ പല മാര്‍ഗ്ഗങ്ങളുമുണ്ട്. നെഞ്ചത്ത് കൈവച്ച് നോക്കിയോ ഉപകരണങ്ങളുടെ സഹായത്തോടെയോ ഇത് ചെയ്യാം. എന്നാല്‍ കയ്യിലുള്ള ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിച്ച് ഹൃദയമിടിപ്പ് അളക്കാനായാലോ? ഇത് സാധ്യമാക്കുന്ന ആപ്ലിക്കേഷനാണ് Instant Heart Rate.

Instant heart rate - Compuhow.com

ഇത് ചെയ്യാന്‍ വിരല്‍ ക്യാമറയുടെ ലെന്‍സിന് മുന്നില്‍ അമര്‍ത്തി പിടിച്ചാല്‍ മതി. 15 സെക്കന്‍ഡിനകം നിങ്ങളുടെ ഹൃദയമിടിപ്പ് വിവരങ്ങള്‍ ഫോണില്‍ കാണിക്കും.

വിരലിലെ നിറം മാറ്റം അടിസ്ഥാനമാക്കിയാണ് ഈ ആപ്ലിക്കേഷന്‍റെ പ്രവര്‍ത്തനം. ഈ നിറം മാറ്റം ഹൃദയസ്പന്ദനവുമായി ബന്ധപ്പെട്ട് കിടക്കുന്നു. മെഡിക്കല്‍ പള്‍സ് ഓക്സിമീറ്റര്‍ എന്ന ഉപകരണവും ഇതേ രീതിയില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. പച്ച, ചുവപ്പ്, മഞ്ഞ നിറങ്ങളില്‍ റിസള്‍ട്ട് ഡിസ്പ്ലേ ചെയ്യും.

Instant heart rate app - Compuhow.com

പല കാരണങ്ങളും ഹൃദയമിടിപ്പ് കൂട്ടാനും കുറയ്ക്കാനുമിടയാകും. സാധാരണഗതിയില്‍ 60 നും 100 ഇടയില്‍ സ്വഭാവികമായതാണ്. സെറ്റിങ്ങ്സില്‍ ചില മാറ്റങ്ങള്‍ വരുത്താനും ഇതില്‍ സാധ്യമാകും.

Comments

comments