പഴയ പ്രോഗ്രാമുകള്‍ വിന്‍ഡോസ് 7 ല്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങനെ?


ഓരോ പ്രോഗ്രാമുകളും ഒരു നിശ്ചിത ഒ.എസ് നെ ലക്ഷ്യമാക്കിയുള്ളതാണ്. അതായത് 2002 ല്‍ നിങ്ങള്‍ ഉപയോഗിച്ച ഒരു സോഫ്റ്റ് വെയര്‍ 2012 ല്‍ വാങ്ങിയ പുതിയലാപ്‌ടോപ്പിന് ഉപയോഗിക്കുകയെന്നത് അത്ര അനുയോജ്യമായിരിക്കില്ല.
വിന്‍ഡോസ് 7 ല്‍ ഇന്‍സ്‌ററാള്‍ ചെയ്ത പ്രോഗ്രാം ശരിയായി റണ്‍ ചെയ്യുന്നില്ലെങ്കില്‍ അതിന്റെ ഐക്കണില്‍ ക്ലിക്ക് ചെയ്ത് trouble shoot comaptibility ക്ലിക്ക് ചെയ്യുക

ഇനി try recommended settings ക്ലിക്ക് ചെയ്യുക

ഇതു വഴി നിങ്ങള്‍ക്ക് റെക്കമന്‍ഡഡ് സെറ്റിങ്ങ്‌സ് വഴി ടെസ്റ്റ് റണ്‍ നടത്തി പ്രശ്‌നം പരിഹരിക്കപ്പെട്ടോ എന്നറിയാന്‍ സാധിക്കും.
പരിഹരിക്കപ്പെട്ടങ്കില്‍ അത് സേവ് ചെയ്യാം.
No, Try again using diiffrent settings എടുത്ത് മാനുവലായി ട്രബിള്‍ഷൂട്ടിംഗ് നടത്താവുന്നതാണ്.
ഇനി വിന്‍ഡോസില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലാത്ത പ്രോഗ്രാം എങ്ങനെ ചെയ്യാം എന്ന് നോക്കാം.
control panel ല്‍ programmes ല്‍ programmes and features ല്‍ Run programmes made for previous versions of Windows സെലക്ട് ചെയ്യുക
അതില്‍ programme compatibility ല്‍ next ക്ലിക്ക് ചെയ്യുക
ഇന്‍സ്‌ററാള്‍ ചെയ്ത പ്രോഗ്രാമുകളുടെ ലിസ്റ്റില്‍ ആദ്യത്തെ not listed സെലക്ട് ചെയ്യുക
രണ്ട് ഒപ്ഷന്‍ വരും. ഒന്ന് റെക്കമന്‍ഡഡ് സെറ്റിങ്ങ്‌സ് ഉപയോഗിച്ച് ടെസ്റ്റ് ചെയ്യാനും, സെറ്റിങ്ങ്‌സ് കസ്റ്റമൈസ് ചെയ്യാനും.
പ്രശ്‌നങ്ങളനുഭവപ്പെട്ടാല്‍ രണ്ടാം ഒപ്ഷന്‍ എടുക്കുക.
start programme എടുക്കുക. ഇതിന് ശേഷം പ്രോഗ്രാം കോപാറ്റിബിലിറ്റി വിസാര്‍ഡില്‍ next എടുക്കുക
Yes, save this settings for this program എടുക്കുക

ഇങ്ങനെയല്ലാതെ എക്‌സിക്യൂട്ടബിള്‍ ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്തും എടുക്കാം.
റൈറ്റ് ക്ലിക്ക് ചെയ്ത് properties എടുക്കുക
compatibility tab എടുക്കുക
Run this program in compatibility mode for ചെക്ക് ചെയ്യുക
ok നല്കുക

Comments

comments