ലിനക്‌സ് ഇന്‍സ്റ്റാള്‍ ചെയ്യാം വിന്‍ഡോസിനുള്ളില്‍ !


ലിനക്‌സും വിന്‍ഡോസും ഒരേ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് ഇന്ന സാധാരണമാണ്. ലിനക്‌സില്‍ വൈറസ് പ്രശ്‌നങ്ങള്‍ തീരെയില്ല എന്നിരിക്കെ ബ്രൗസിങ്ങിന് വളരെ ഉപകാരപ്രദമാണ് ലിനകസ്. എന്നാല്‍ നിങ്ങള്‍ക്ക് സുപരിചിതമായ പ്രോഗ്രാമുകളും, ഓഫിസ് ആപ്ലിക്കേഷനുകളും വിന്‍ഡോസിലായിരിക്കുകയും ചെയ്യും. ഇങ്ങനെ വരുമ്പോള്‍ ലിനക്‌സ്, വിന്‍ഡോസ് ഒന്നിച്ച് ചെയ്യുന്നത് നല്ലതാണ്. കേരളത്തില്‍ കുട്ടികള്‍ക്ക് ഇന്ന് പഠനത്തിനുള്ളതും ലിനക്‌സാണല്ലോ.
പല രീതിയില്‍ ലിനക്‌സ് വിന്‍ഡോസ് സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം. സാധാരണ പോലെ സിഡി ഉപയോഗിച്ച് ഡ്രൈവ് സെലക്ട് ചെയ്ത് മറ്റൊരു പാര്‍ട്ടിഷനില്‍ ലിനക്‌സ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കും. എന്നാല്‍ പഴയ കംപ്യൂട്ടറുകളില്‍ ഇത് റിസ്‌കുള്ള കാര്യമാണ്. ചിലപ്പോള്‍ വിന്‍ഡോസ് തകരാറിലാവാന്‍ ഇടയുണ്ട്.
ഇവിടെ വിന്‍ഡോസിനുള്ളില്‍ തന്നെ ലിനക്‌സ് എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യാമെന്നാണ് പറയുന്നത്.
ആദ്യം (ലിനക്‌സ് )ഉബുണ്ടുവിന്റെ സി.ഡി ഇടുക.
സി.ഡി ഓട്ടോമാറ്റിക്കായി എടുക്കുന്നില്ലെങ്കില്‍ Run ല്‍ wubi.exe എന്ന് നല്കുക.

ശേഷം Install inside windows സെലക്ട് ചെയ്യുക.
ഇന്‍സ്റ്റാള്‍ ചെയ്യുക
ഇന്‍സ്റ്റാളിങ്ങിന് ശേഷം റീബൂട്ട് ചെയ്യുമ്പോള്‍ ലിനകസ് സെറ്റിങ്ങ്‌സ് ആരംഭിക്കും. ഇതിന് ഏറെ നേരമെടുക്കും.
അതിന് ശേഷം ബൂട്ട് ചെയ്യുമ്പോള്‍ ഓരോ തവണയും വിന്‍ഡോസ് , ലിനകസ് സെലക്ഷനുള്ള ഒപ്ഷനുണ്ട്.
മറ്റ് ഏതൊരു വിന്‍ഡോസ് പ്രോഗ്രാം പോലെ ഈ ലിനക്‌സും നിങ്ങള്‍ക്ക് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാം.
ഇന്‍സ്റ്റാള്‍ ചെയ്യാന്‍ താല്പര്യമില്ലെങ്കില്‍ ലിനക്‌സ് ലൈവ് സി.ഡി ഉപയോഗിച്ചും പ്രോഗ്രാം റണ്‍ ചെയ്യാം.

Comments

comments