ഇന്‍ഫിനിറ്റ് ജൂക്ക് ബോക്സ്


ഒരു പാട്ട് പല തവണ തുടര്‍ച്ചയായി നിങ്ങള്‍ കേള്‍ക്കാറുണ്ടോ? ആസ്വാദ്യകരമായ ചില ഗാനങ്ങള്‍ ചിലപ്പോള്‍ റിപ്പീറ്റ് ചെയ്ത് പലരും കേള്‍ക്കാറുണ്ട്. ഇത്തരത്തില്‍ ഒരു പ്രത്യേക രീതിയില്‍ ഗാനങ്ങള്‍ റിപ്പീറ്റ് ചെയ്യുന്നതിനുള്ള ആപ്ലിക്കേഷനാണ് The Infinite Jukebox. ആദ്യം മുതല്‍ അവസാനം വരെ ഓരോ തവണയും ആവര്‍ത്തിക്കുന്നതിന് പകരം ഇത് പാട്ട് അനലൈസ് ചെയ്ത് അതിലെ കണക്ഷനുകള്‍ കണ്ടെത്തും. ഇത് വഴി സമാനമായ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട് പാട്ട് പുതിയ രീതിയില്‍ കേള്‍പ്പിച്ച് തരും.

The Infinite Jukebox ലേക്ക് നിങ്ങള്‍ക്ക് എം.പി ത്രി അപ് ലോഡ് ചെയ്ത് നല്കുകയോ, നിലവില്‍ അതിലുള്ളവ കേള്‍ക്കുകയോ ചെയ്യാം. മറ്റൊരു പ്രത്യേകത ഇതില്‍ പ്ലേ സ്വിച്ച് ഇല്ല എന്നതാണ്. പകരം സ്ക്രീനില്‍ കാണുന്ന വൃത്തത്തില്‍ ക്ലിക്ക് ചെയ്താല്‍ മതി. പ്ലെയറില്‍ കാണുന്ന പച്ച വര ഏത് ഭാഗമാണ് പ്ലേ ചെയ്യുന്നത് എന്ന് കാണിക്കും. ഇത് ചിലപ്പോള്‍ സമാനമായ ഭാഗങ്ങളിലേക്ക് ജമ്പ് ചെയ്യുന്നതും കാണാം.
The Infinite Jukebox ക്രോം, സഫാരി എന്നീ ബ്രൗസറുകളില്‍ മാത്രമേ പ്ലേ ആകൂ.

Visit Site

Comments

comments