ഇന്ദ്രജിത്ത് വീണ്ടും പോലീസ് കുപ്പായമണിയുന്നു


ഇന്ദ്രജിത്ത് വീണ്ടും പോലീസ് വേഷത്തിലെത്തുന്നു.ചേട്ടനും അനിയനും മത്സരിച്ച് പോലീസ് വേഷങ്ങളില്‍ എത്തുകയാണെന്ന് തോന്നും. സെവന്ത് ഡേ എന്ന സിനിമയിലൂടെ കരിയറിലെ പതിനേഴാമത്തെ പൊലീസ് വേഷം ചെയ്ത പ്രിഥൃരാജിനു പിന്നാലെയാണ് ഇന്ദ്രജിത്തും പോലീസ് വേഷത്തില്‍ എത്തുന്നത്. നവാഗതനായ ജീൻ മാർക്കോസ് സംവിധാനം ചെയ്യുന്ന ഏയ്ഞ്ചൽസ് എന്ന സിനിമയിലാണ് സ്പെഷ്യൽ ആംഡ് പൊലീസ് ഫോഴ്സിലെ ഉദ്യോഗസ്ഥനായി ഇന്ദ്രജിത്ത് എത്തുന്നത്. മേയിൽ ഷൂട്ടിംഗ് തുടങ്ങാന്‍ തീരുമാനിച്ചിരിക്കുന്ന ചിത്രത്തിലെ നായികയെ തീരുമാനിച്ചിട്ടില്ല.
മീശ മാധവൻ എന്ന സിനിമയിലെ ഈപ്പൻ പാപ്പച്ചി, ലെഫ്‌റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയിലെ അഴിമതിക്കാരനായ പൊലീസുകാരൻ വട്ട് ജയൻ, എന്നീ സിനിമകളിലെ ഇന്ദ്രജിത്തിന്റെ പൊലീസ് വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മസാല റിപ്പബ്ളിക് എന്ന സിനിമയിൽ എസ്.ഐ ശംഭു എന്ന കഥാപാത്രത്തെയാണ് ഇന്ദ്രജിത്ത് ഒടുവിൽ അവതരിപ്പിച്ചത്.

English Summary : Indrajith to play a cop again

Comments

comments