കംപ്യൂട്ടറിന്റെ സ്പീഡ് കൂട്ടാന്‍ രണ്ട് ടൂളുകള്‍


സ്ലോ ആയ കംപ്യൂട്ടര്‍ ഉപയോഗിക്കുന്നതിന്റെ ബുദ്ധിമുട്ടുകള്‍ പലര്‍ക്കും അറിയാം. പ്രവര്‍ത്തനങ്ങള്‍ പതുക്കെയാവുക, ക്രാഷുകള്‍, ബ്ലാങ്ക് സ്‌കരീന്‍ എന്നിങ്ങനെ ഏറെ പ്രശ്‌നങ്ങള്‍ ഉണ്ടാകും. പലമാര്‍ഗ്ഗങ്ങലിലൂടെ ഇത് പരിഹരിക്കാന്‍ ഒരു പരിധിവരെ ശ്രമിച്ച് നോക്കാം. ഹാര്‍ഡ്വെയര്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരത്തിന് പുറമെ ചില ടൂളുകള്‍ ഉപയോഗിച്ച് പരിഹാരം നേടാന്‍ ശ്രമിക്കാം.
1. CC Cleaner
സിസ്റ്റം ക്ലീനപ്പിനുപയോഗിക്കുന്ന ഏറ്റവും പ്രശസ്തമായ സോഫ്റ്റ് വെയര്‍ എന്ന് സിസി ക്ലീനറിനെ പറയാം. ആവശ്യമില്ലാത്ത ജങ്ക് ഫയലുകള്‍ ഇത് ഡെലീറ്റ് ചെയ്യും. ഇതോടൊപ്പം ടെംപററി ഇന്റര്‍നെറ്റ് ഫയലുകള്‍, കുക്കീസ്, തമ്പ് നെയില്‍ കാച്ചെ, തുടങ്ങിയവയും നീക്കം ചെയ്യും.
അണ്‍ഇന്‍സ്റ്റാള്‍ ടൂളും ഇതോടൊപ്പമുണ്ട്. ഇത് ഫ്രീയായി ലഭിക്കും.

2. Secunia PSI
കംപ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ആപ്ലിക്കേഷനുകള്‍ സമയാസമയങ്ങലില്‍ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. എന്നാല്‍ ഓരോന്നും അപ്‌ഡേറ്റ് ചെയ്യുക ബുദ്ധിമുട്ടാണ്. ഈ ടൂള്‍ സിസ്റ്റം സ്‌കാന്‍ ചെയ്ത് സെക്യൂരിറ്റി പ്രശ്‌നങ്ങള്‍ കണ്ടെത്തും.

Comments

comments