വൈഫി സിഗ്നല്‍ കൂട്ടാം.


വൈഫി റൂട്ടറുകള്‍ ഇന്ന് വീടുകളിലൊക്കെ ഉപയോഗിക്കുന്നുണ്ട്. പഴയ മോഡല്‍ മോഡങ്ങള്‍ ഇന്ന് പലര്‍ക്കും താല്പര്യമില്ല. വയറുകളും കേബിളുകളുമൊന്നും ഉപയോഗിക്കാതെ തന്നെ എവിടെയിരുന്നും ഇന്‍റര്‍നെറ്റ് ഉപയോഗിക്കാനാവുന്നത് സൗകര്യപ്രദം തന്നെയാണ്. എന്നാല്‍ ഒരു മുറിയില്‍ സ്ഥാപിച്ചിരിക്കുന്ന റൂട്ടറില്‍ നിന്ന് എല്ലായിടത്തും ചിലപ്പോള്‍ സിഗ്നല്‍ ലഭ്യമാകണമെന്നില്ല.
Wifi signal extender - Compuhow.com
സാധാരണയായി റൂട്ടര്‍ സിഗ്നല്‍ വര്‍ദ്ധിപ്പിക്കാനെന്താണ് വഴി എന്ന ചോദ്യത്തിനുത്തരം കൂടുതല്‍ പവറുള്ള റൂട്ടര്‍ വാങ്ങുക എന്നതാവും. എന്നാല്‍ വിലകൊടുത്ത് വാങ്ങിയ റൂട്ടര്‍ ഉപേക്ഷിക്കുക സാധ്യമായ കാര്യമല്ലല്ലോ.
ഇതിന് സഹായിക്കുന്ന ഒരു ഉപകരണമാണ് Wifi Range Extender. ഇത് നേരിട്ട് റൂട്ടറുമായി ബന്ധിപ്പിക്കേണ്ടതില്ല. സിഗ്നല്‍ വയര്‍ലെസായി സ്വീകരിച്ച് കൂടുതവല്‍ ശക്തിപ്പെടുത്തി പ്രസാരണം ചെയ്തുകൊള്ളും. ഏകദേശം ഇരട്ടിയോളം സിഗ്നല്‍ ശക്തിപ്പെടുത്താന്‍ ഇതിനാവും.

ചുമരിലെ ഒരു ഇലക്ട്രിക് സോക്കറ്റില്‍‌ ഇത് കണക്ട് ചെയ്യാവുന്നതാണ്. ഏകദേശം 3000 രൂപ ചെലവ് വരും ഇതിന്.

( റൂട്ടറിന്‍റെ ആന്‍റിനക്ക് പുറകില്‍ ഒരു അലൂമിനിയം ഫോയില്‍ പിടിപ്പിച്ച് സിഗ്നല്‍ കൂട്ടുന്ന പരിപാടിയും ഉണ്ട്. ചെറുതായി മെച്ചം കിട്ടാന്‍ ഇത് സഹായിക്കും.)

Comments

comments