സിസ്റ്റത്തിലെ വലിയ ഫയലുകള്‍ കണ്ടുപിടിക്കാം


പല പാര്‍ട്ടിഷനുകളിലായാണല്ലോ സിസ്റ്റത്തില്‍ ഫയലുകള്‍ ഉണ്ടാകുക.അനേകം ഫയലുകള്‍ നമ്മുടെ കണ്ണില്‍പെടാതെയും ഉണ്ടാകും. വിന്‍ഡോസ് 7 ലെ ഒരു സെര്‍ച്ച് ഫങ്ഷനുപയോഗിച്ച് ഈ ഫയലുകള്‍ കണ്ടുപിടിക്കാം. ഇങ്ങനെ ചെയ്യുന്നതുവഴി അനാവശ്യമായ ഫയലുകള്‍ ഉണ്ടെങ്കില്‍ കണ്ടെത്തി ഡെലീറ്റ് ചെയ്ത് സ്പേസ് ലാഭിക്കുകയും, സിസ്റ്റം പെര്‍ഫോമന്‍സ് ഉയര്‍ത്തുകയും ചെയ്യാം.
ഇതിന് സെര്‍ച്ച് ബോക്സില്‍ ക്ലിക്ക് ചെയ്യുക. ഇതിനുള്ളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ റീസന്റ് സെര്‍ച്ചുകള്‍ കാണിച്ച് തരും. അതില്‍ ADD SEARCH FILTER എന്നതില്‍ SIZE ല്‍ ക്ലിക്ക് ചെയ്യുക. ഇതില്‍ പല സൈസിലുള്ള ഒപ്ഷനുകള്‍ കാണാം. ഹ്യൂജ്., ജൈജാന്‍റിക് എന്നിവ സെലക്ട് ചെയ്താല്‍ വളരെയധികം സ്പേസ് വേണ്ടുന്ന ഫയലുകള്‍ കാണാം.

തുടര്‍ന്ന് ലഭിക്കുന്ന വിന്‍ഡോയില്‍ ഫയലുകള്‍ കാണാം. ഇവ സോര്‍ട്ട് ചെയ്ത് ഫയുകള്‍ കാണാന്‍ സാധിക്കും.
വിന്‍ഡോസ് സെവനില്‍ തേര്‍ഡ് പാര്‍ട്ടി പ്രോഗ്രാം ഉപയോഗിച്ചും ഈ പ്രവൃത്തി ചെയ്യാം. അതിനുള്ള ടൂള്‍ ലഭിക്കാന്‍ ഇവിടെ പോവുക.
ഡൗണ്‍ലോഡ്

Comments

comments