ഒറ്റ ക്ലിക്കില്‍ ക്രോം, ഫയര്‍ഫോക്സ് സ്പീഡ് കൂട്ടാം


ക്രോം, ഫയര്‍ഫോക്സ് ബ്രൗസറുകള്‍ സ്ലോയാണോ? പല കാരണങ്ങളാല്‍ ബ്രൗസറില്‍ സ്പീഡ് കുറവ് അനുഭവപ്പെടാം. ഇക്കാലത്ത് ഏറെ ഉപയോഗിക്കപ്പെടുന്ന ബ്രൗസറുകളാണല്ലോ ക്രോമും, ഫയര്‍ഫോക്സും. ഇന്‍റര്‍നെറ്റ് കണക്ഷന്‍ സ്പീഡുള്ളതായിട്ടും ഈ ബ്രൗസറുകളില്‍ സ്ലോയായാണ് ലഭിക്കുന്നതെങ്കില്‍ പരീക്ഷിച്ച് നോക്കാവുന്ന ചെറിയൊരു ആപ്ലിക്കേഷനാണ് SpeedyFox.
Speedyfox - Compuhow.com
ബ്രൗസര്‍ പെര്‍ഫോമന്‍സ് മെച്ചപ്പെടുത്താനാണ് ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നത്.
ഈ പ്രോഗ്രാം കംപ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. ബ്രൗസര്‍ ക്ലോസ് ചെയ്തതിന് ശേഷം വേണം ഇത് റണ്‍ ചെയ്യാന്‍. ഇത് ഓപ്പണ്‍ ചെയ്യുമ്പോള്‍ ബ്രൗസറിന്‍റെ പ്രൊഫൈലുകള്‍ നിങ്ങള്‍ക്ക് കാണാനാവും.

ഇതില്‍ നിന്ന് ഒരു പ്രൊഫൈല്‍ എടുത്ത് അത് ഒപ്ടിമൈസ് ചെയ്യാം. ഇത് ബുക് മാര്‍ക്കുകളോ, പാസ്വേഡുകളോ ഇത് ഡെലീറ്റ് ചെയ്യില്ല. ബ്രൗസറിന്‍റെ ഡാറ്റബേസ് ഒപ്ടിമൈസ് ചെയ്യുന്നത് വഴിയാണ് ബ്രൗസറിന് സ്പീഡ് കൂടുതല്‍ ലഭിക്കുന്നത്.


http://www.crystalidea.com/speedyfox

Comments

comments