വിന്‍ഡോസ് മീഡിയ സെന്‍റര്‍ ലൈവ് ടി.വി ബഫര്‍ സൈസ് കൂട്ടാം


വിന്‍ഡോസ് മീഡിയ സെന്റില്‍ ലൈവ് ടി.വി കാണാന്‍ സാധിക്കുമല്ലോ. ഇത് പോസ് ചെയ്ത് വീണ്ടും കാണുമ്പോള്‍ 30 മിനുട്ട് നേരത്തേക്ക് വരെ സമയം ഡിഫോള്‍ട്ടായി ബഫര്‍ ചെയ്യും. എന്നാല്‍ ഇന്ന് പുറത്തിറങ്ങുന്ന കംപ്യൂട്ടറുകള്‍ക്ക് വലിയസംഭരണ ശേഷിയുള്ളതിനാല്‍ ബഫര്‍ സൈസ് കൂട്ടിയിടാന്‍ സാധിക്കും. ആകെ 120 മിനുട്ട് ഇങ്ങനെ സെറ്റ് ചെയ്യാം. ഇതുവഴി നിങ്ങള്‍ കംപ്യൂട്ടര്‍ വഴി ക്രിക്കറ്റ്, മറ്റ് സ്പോര്‍ട്സ് മാച്ചുകള്‍ കാണുന്നവരാണെങ്കില്‍ കളി മുഴുവന്‍ മിസ്സാകാതെ കാണാന്‍ സാധിക്കും.

MCE Live TV Buffer എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്.
Download

Comments

comments