ഡിസ്ക്സ്പേസ് കൂട്ടാന്‍ DupScout


ഹാര്‍ഡ്‍ഡിസ്കിന് എത്രത്തോളം സ്റ്റോറേജ് ഉണ്ടെങ്കിലും അത് മതിയാവാതെ വരുന്നവരുണ്ട്. നെറ്റില്‍ നിന്ന് ഇഷ്ടപ്പെട്ട വീഡിയോകളും പ്രോഗ്രാമുകളും പാട്ടുകളുമെല്ലാം ഡൗണ്‍ലോഡ് ചെയ്യുകയും പുറമേ നിന്ന് കൊണ്ടുവന്ന് കംപ്യൂട്ടറില്‍ സ്റ്റോര്‍ ചെയ്യുകയും ചെയ്യും.വൈകാതെ കംപ്യൂട്ടറിന്‍റെ പെര്‍ഫോമന്‍സ് മന്ദഗതിയിലാകുകയും മെമ്മറി അപര്യാപ്തമാവുകയും ചെയ്യും.

കംപ്യൂട്ടറിലെ ഫ്രീ മെമ്മറി വര്‍ദ്ധിപ്പിക്കാനുള്ള ഒരു പ്രോഗ്രാമാണ് DupScout.ഒരു ഡ്യൂപ്ലിക്കേറ്റ് ഫയല്‍ റിമൂവറായ DupScout ഏറെ സഹായകരമാകും. വളരെ ലളിതമായ ഉപയോഗം സാധ്യമാക്കുന്ന ഇന്റര്‍ഫേസുമാണ് ഇതിന്‍റേത്.
പ്രോഗ്രാം തുറന്ന് Command ല്‍ പോവുക. start scanning ല്‍ ക്ലിക്ക് ചെയ്യുക. ഇവിടെ വിവിധ കാറ്റഗറികളിലയി ഫയലുകള്‍ കണ്ടെത്താനാവും. നെയിം, ഫയല്‍ ടൈപ്പ്, എക്സ്റ്റന്‍ഷന്‍ എന്നിങ്ങനെ.
DupScout - Compuhow.com
ഹാര്‍ഡ് ഡിസ്കിലെ ഒരു ഭാഗം മാത്രമായോ പൂര്‍ണ്ണമായോ സെര്‍ച്ച് ചെയ്യാനാവും. ഇത് ചെയ്ത് കഴിയുമ്പോള്‍ ഡ്യൂപ്ലിക്കേറ്റ് ഫയലുകളുടെ ലിസ്റ്റ് കാണാനാവും.
ഓരോ കാറ്റഗറിയിലിയും സൈസ് കാണിക്കുന്ന ചാര്‍ട്ടും കാണാനാവും. ഈ വിവരങ്ങളെല്ലാം ചേര്‍ത്ത് ഒരു റിപ്പോര്‍ട്ട് തയ്യാറാക്കാനുമാകും.

http://www.dupscout.com/downloads.html

Comments

comments