Increase or Change Fornt Size in Internet Explorer വെബ് പേജിലെ അക്ഷരങ്ങളുടെ വലുപ്പം കൂട്ടുന്നതിനും കുറയ്ക്കുന്നതിനും:


ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ അക്ഷരങ്ങളുടെ വലുപ്പം കൂട്ടുന്നതിനും കുറയ്ക്കുന്നതിനും മെനുബാറില്‍ നിന്ന് view ക്ലിക്ക് ചെയ്ത് Zoom സെലക്ട് ചെയ്ത് 100%. 150%….എന്നിങ്ങനെയുള്ളതില്‍ നിന്ന് ആവശ്യമുള്ള നമ്പര്‍ സെലക്ട് ചെയ്താല്‍ അക്ഷരങ്ങളുടെ വലുപ്പം കൂട്ടാനും കുറയ്ക്കാനും സാധിക്കും.

മറ്റൊരു വഴി, Ctrl ഹോള്‍ഡ് ചെയ്ത് മൗസ് വീല്‍ മുന്നോട്ടും പിന്നോട്ടും തിരിച്ചാലും അക്ഷരങ്ങളുടെ വലുപ്പം കുടിയും കുറഞ്ഞും ആവശ്യമുള്ള രൂപത്തില്‍ ക്രമീകരിക്കാവുന്നതാണ്.

വെബ് പേജിലെ മെനുബാറില്‍ നിന്ന് Tool മെനു സെലക്ട് ചെയ്ത് Internet Options സെലക്ട് ക്ലിക്ക് ചെയ്യുക. അപ്പോള്‍ ദൃശ്യമാകുന്ന ഡയലോഗ് ബോക്‌സില്‍ നിന്ന് Accessibiltiy കഌക്ക് ചെയ്യുക. അവിടെ വരുന്ന ഡയലോഗ് ബോക്‌സില്‍ Formatting എന്നതിന് താഴെ കാണുന്ന മൂന്ന് സൂചികളുടെ ടിക്ക് ചെയ്ത് Ok കൊടുത്താല്‍ വെബ് പേജില്‍ കാണുന്ന അക്ഷരങ്ങളുടെയും കളറിന്റെ ഡിസൈനിന്റെയും മാറ്റം ഇല്ലാതാക്കാന്‍ കഴിയും. ഇതുമൂലം എല്ലാ വെബ് പേജും ഒരുപോലെ ദൃശ്യമാകും. എളുപ്പത്തില്‍ കാര്യങ്ങള്‍ ഗ്രഹിക്കാന്‍ ഇതു സഹായകരമാകും.

Comments

comments