വയര്‍ലെസ് മൗസിന്‍റെ ബാറ്ററി ലൈഫ് കൂട്ടാം


വയര്‍ലെസ് മൗസ്, കീബോര്‍ഡ് എന്നിവ ഏറെ പ്രചാരം നേടി വരുകയാണ്. വളരെ സൗകര്യമായി ഉപയോഗിക്കാമെന്നതാണ് ഇവയുടെ പ്ലസ് പോയിന്‍റ്. വയര്‍ ഉള്ള മൗസുകള്‍ ഒരു നിശ്ചിത പരിധിക്കുള്ളില്‍ വെയ്ക്കേണ്ടി വരുമ്പോള്‍ വയര്‍ലെസ് മൗസ് അല്പം ദൂരെയാണെങ്കിലും എളുപ്പത്തില്‍ കണ്‍ട്രോള്‍ ചെയ്യാം. പ്രധാന കംപ്യൂട്ടര്‍ ആക്സസറി കമ്പനികള്‍ ഇന്ന് വെയര്‍ലെസ് മൗസുകള്‍ മാര്‍ക്കറ്റില്‍ ഇറക്കുന്നുണ്ട്. ഇവ തരക്കേടില്ലാത്ത രീതിയലാണ് ബാറ്ററി ഉപയോഗപ്പെടുത്തുക. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ബാറ്ററി ലൈഫ് കൂട്ടാം.

ലൈറ്റ് കളറുള്ള മൗസ് പാഡ് ഉപയോഗിക്കുക. ട്രാന്‍സ്പെരന്‍റ് ഗ്ലാസ് ടേബിളുകള്‍, കറുത്ത പ്രതലങ്ങള്‍ എന്നിവയില്‍ ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ പവര്‍ വേണ്ടി വരും.
വയര്‍ലെസ് മൗസിനൊപ്പം യു.എസ്.ബി യില്‍ കണക്ട് ചെയ്യുന്ന ചെറിയൊരു റിസീവറും ഉണ്ടാവും. മൗസും ഈ റിസീവറും തമ്മിലുള്ള അകലം പരമാവധി കുറയ്ക്കുക.
ബാറ്ററികള്‍ പലത് ഉപയോഗിക്കാതിരിക്കുക. ഒരേ തരം ബാറ്ററി ഉപയോഗിക്കുക, അവ ഒരുമിച്ച് മാറുകയും ചെയ്യുക.
ഉപയോഗം കഴിഞ്ഞാല്‍ മൗസിനടിയിലെ സ്വിച്ച് ഓഫ് ചെയ്യുക.

Comments

comments