സായിബാബയാവാന്‍ ദിലീപിന് പ്രതിഫലം ഏഴ്‌ കോടി !തെലുങ്കിലെ ബിഗ്‌ ബജറ്റ്‌ ചിത്രമായ ‘സായിബാബ’യില്‍ അഭിനയിക്കുന്നതിന്‌ ദിലീപിന് ഏഴ്‌ കോടി രൂപയാണ്‌ പ്രതിഫലം നല്‍കുന്നതെന്ന്‌ റിപ്പോര്‍ട്ടുകള്‍. കൊടി രാമകൃഷ്‌ണനാണ്‌ ചിത്രത്തിന്‍റെ സംവിധായകന്‍. മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുളള മലയാള താരങ്ങള്‍ അന്യഭാഷാചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അവര്‍ക്കാര്‍ക്കും ഇത്രയും വലിയ തുക പ്രതിഫലമായി ലഭിച്ചിട്ടില്ല. സായിബാബയുടെ 20 മുതല്‍ 85 വയസ്സു വരെയുളള ജീവിതമാണ്‌ ദിലീപ്‌ അഭിനയിക്കുന്നത്‌. അന്യഭാഷാ ചിത്രത്തില്‍ അഭിനയിക്കുന്ന ദിലീപ്‌ ഇത്രയും കൂടുതല്‍ പ്രതിഫലം നേടുന്ന ആദ്യ മലയാള താരമായിരിക്കുകയാണ്‌.. സെപ്‌തംബറില്‍ ഷൂട്ട് ആരംഭിക്കുന്ന പടത്തിന്‍റെ ചിത്രീകരണം നടക്കുക പുട്ടപര്‍ത്തിയും ഹിമാലയവുമടക്കമുളള ലൊക്കേഷനുകളില്‍ വച്ചായിരിക്കും.

Comments

comments