ലാപ്ടോപ്പ് ബാറ്ററി ലൈഫ് മെച്ചപ്പെടുത്താം. (വിന്‍ഡോസ്)


Improve laptop battery life - Compuhow.com
യാത്രകളിലും മറ്റും സൗകര്യപ്രദമായി ഉപയോഗിക്കാനാവുമെങ്കിലും ബാറ്ററി ചാര്‍ജ്ജ് എളുപ്പം തീര്‍ന്നുപോവുന്നതാണ് ലാപ്ടോപ്പ് ഉപയോഗിക്കുന്നവര്‍ നേരിടുന്ന പ്രധാന പ്രശ്നം. ചില സെറ്റിങ്ങ്സുകളില്‍ മാറ്റം വരുത്തുകയും ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുകയും ചെയ്താല്‍ ലാപ്ടോപ്പ്ബാറ്ററി ലൈഫ് മെച്ചപ്പെടുത്താനാവും.

ആദ്യം ചെയ്യാവുന്നത് ബാറ്ററി സംബന്ധിച്ച് വിവരങ്ങള്‍ അറിയാന്‍ ഒരു തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ ഉപയോഗിക്കുകയാണ്. BatteryBar free ഇതിന് പറ്റിയ ഒന്നാണ്. ബാറ്ററി സംബന്ധമായ അഡ്വാന്‍സ്ഡ് വിവരങ്ങള്‍ ഇതുപയോഗിച്ച് കാണാനാവും. BatteryBar ടാസ്ക് ബാറില്‍ എത്രത്തോളം ബാറ്ററി ചാര്‍ജ്ജുണ്ട്, എത്ര സമയം ഉപയോഗിക്കാനാവും എന്ന വിവരങ്ങള്‍ ഡിസ്പ്ലേ ചെയ്യും.

BatteryCare മറ്റൊരു ആപ്ലിക്കേഷനാണ്. ബാറ്ററി സ്റ്റാറ്റിസ്റ്റിക്സ് എല്ലാം ഇവയില്‍ കാണാനാവും. ഇതിലെ സെറ്റിങ്ങ്സില്‍ പല ഒപ്ടിമൈസേഷന്‍ ഒപ്ഷന്‍സ് കാണാന്‍ സാധിക്കും. എയ്റോ തീം, സൈഡ് ബാര്‍ ഗാഡ്ജറ്റ്സ്, തുടങ്ങിയവ ഡിസേബിള്‍ ചെയ്യാം.
പല പവര്‍പ്ലാനുകളിലേക്ക് സ്വിച്ച് ചെയ്യാനും ഇതില്‍ സാധിക്കും. ഉദാഹരണത്തിന് high performance ല്‍ നിന്ന് power saver mode ലേക്ക് മാറ്റാം.

ബാറ്ററിയുടെ ഭൂരിഭാഗവും ഉപയോഗിക്കുന്നത് എല്‍.സി.ഡി സ്ക്രീനാണ്. ബ്രൈറ്റ്നെസ് കുറയ്ക്കുക വഴി ബാറ്ററി ചാര്‍ജ്ജ് 10 ശതമാനത്തോളം സേവ് ചെയ്യാനാകും.
അതുപോലെ ഡെസ്ക്ടോപ്പുകളെ അപേക്ഷിച്ച് നിരവധി ആപ്ലിക്കേഷനുകള്‍ ബില്‍റ്റ് ഇന്നായി ലാപ്ടോപ്പുകളിലുണ്ടാവും. ഇവയില്‍ പലതും അനാവശ്യങ്ങളുമായിരിക്കും. ഇവ മനസിലാക്കി ഡിസേബിള്‍ ചെയ്യുക.

Comments

comments