കംപ്യൂട്ടര്‍ ഷട്ട് ഡൗണ്‍ ചരിത്രം പരിശോധിക്കാം


പലപ്പോഴും ശരിയായ രീതിയിലല്ലാതെ കംപ്യൂട്ടര്‍ ഓഫ് ചെയ്യുന്നവരുണ്ട്. വേഗത്തില്‍ ഓഫ് ചെയ്ത് സ്ഥലം വിടാനായി യു.പി.എസ് ഓഫാക്കുകയോ, കംപ്യൂട്ടറിന്‍റെ സ്വിച്ച് ഓഫ് ചെയ്യുകയോ ഒക്കെ ചെയ്യുന്നത് ചിലരുടെ പതിവാണ്. എന്നാല്‍ സിസ്റ്റത്തിന് തകരാറുണ്ടാക്കുന്ന പരിപാടിയാണിത്. ഇത്തരം ഷട്ട് ഡൗണുകളെ Improper Shutdown എന്നാണ് വിന്‍ഡോസ് സാങ്കേതിക ഭാഷയില്‍ പറയുന്നത്. പലര്‍ കൈകാര്യം ചെയ്യുന്ന കംപ്യൂട്ടറുകളിലാണ് ഇത്തരം തകരാറുകള്‍ സംഭവിക്കാന്‍ സാധ്യത.
Check Improper Shutdown On Windows - Compuhow.com
നിങ്ങളുടെ കംപ്യൂട്ടര്‍ എത്രവട്ടം Improper Shutdown ന് വിധേയമായെന്ന് മനസിലാക്കാന്‍ വിന്‍ഡോസില്‍ സംവിധാനമുണ്ട്. വിന്‍ഡോസ് 7 ല്‍ ഇത് എങ്ങനെ മനസിലാക്കാമെന്നാണ് ഇവിടെ പറയുന്നത്.

Start menu എടുത്ത് View reliability history എന്ന് ടൈപ്പ് ചെയ്യുക. View reliability history എന്നതില്‍ ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ Reliability Monitor നിങ്ങള്‍ക്ക് കാണാനാവും.

ഇവിടെ നിങ്ങളുടെ കംപ്യൂട്ടര്‍ വേണ്ടും വിധമല്ലാതെ എത്ര തവണ ഷട്ട് ഡൗണ്‍ ചെയ്യപ്പെട്ടു എന്ന് മനസിലാക്കാനാവും.
Windows was not properly shutdown വിശദമായ വിവരങ്ങള്‍ മനസിലാക്കാം.

Comments

comments