ഫയര്‍ഫോക്സ് ബുക്ക്മാര്‍ക്കുകള്‍ ക്രോമിലേക്ക് ഇംപോര്‍ട്ട് ചെയ്യാം


ഫയര്‍ഫോക്സ് മികച്ച ഒരു ബ്രൗസറാണ്. എന്നാല്‍ പല കാരണങ്ങളാല്‍ ചിലപ്പോള്‍ ക്രോമിലേക്ക് മാറേണ്ടി വന്നേക്കാം. ഇങ്ങനെ മാറുമ്പോള്‍ നിലവില്‍ ഫയര്‍ഫോക്സില്‍ ശേഖരിച്ചിരിക്കുന്ന ബുക്ക് മാര്‍ക്കുകള്‍ അവഗണിക്കുക പ്രയാസമാണ്. ബുക്ക് മാര്‍ക്കുകള്‍ മാത്രമല്ല, സേവ് ചെയ്ത പാസ്വേഡുകള്‍, ബ്രൗസിങ്ങ് ഹിസ്റ്ററി എന്നിവയും ചിലപ്പോള്‍ ക്രോമില്‍ വേണ്ടി വരാം.
ഇത് എങ്ങനെ ചെയ്യാമെന്ന് നോക്കാം
ആദ്യം ക്രോം ഓപ്പണ്‍ ചെയ്യുക
മെയിന്‍ മെനു ബട്ടണില്‍ ക്ലിക്ക് ചെയ്ത് settings എടുക്കുക.
Import Bookmarks - Compuhow.com
ആ പേജില്‍ സ്ക്രോള്‍ ഡൗണ്‍ ചെയ്ത് user option കണ്ടുപിടിക്കുക.
അതില്‍ Import bookmarks and settings എന്ന് കാണാം. അവിടെ ക്ലിക്ക് ചെയ്യുക.
Import bookmarks and settings എന്ന പോപ് അപ് പ്രത്യക്ഷപ്പെടും. അതില്‍ ഏത് ബ്രൗസറില്‍ നിന്നാണ് ഡാറ്റ എടുക്കേണ്ടത് എന്ന് സെലക്ട് ചെയ്യുക.

Import-bookmarks - Compuhow.com
തുടര്‍ന്ന് Import ക്ലിക്ക് ചെയ്യുക.
ഇത് ചെയ്ത് വിജയകരമായി പൂര്‍ത്തിയാകുമ്പോള്‍ ഒരു കണ്‍ഫര്‍മേഷന്‍ മെസേജ് വരും. അവിടെ Done എന്നിടത്ത് ക്ലിക്ക് ചെയ്ത് പൂര്‍ത്തിയാക്കാം.

Comments

comments