ഫേസ് ബുക്ക് ഫ്രണ്ട്സിന്റെ ഇമെയില്‍ ജിമെയിലേക്ക് ഇംപോര്‍ട്ട് ചെയ്യാം


ഇന്ന് ഫേസ്ബുക്ക് ഉപയോഗിക്കാത്തവര്‍ വളരെ കുറവാണ്. പ്രായഭേദമെന്യേ സകലരും ഫേസ്ബുക്കില്‍ അംഗങ്ങളാകുന്നു. എന്നാല്‍ ഷെയറിങ്ങ് എന്നൊരു മാര്‍ഗ്ഗത്തിനപ്പുറം നിങ്ങളുടെ ഫ്രണ്ട്സുമായി ജിമെയില്‍ വഴി കോണ്ടാക്ട് ചെയ്യണമെന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം. എന്നാല്‍ ഫേസ്ബുക്കില്‍ നിന്ന് നേരിട്ട് ജിമെയിലിലേക്ക് കോണ്ടാക്ട്സ് എക്സ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കില്ല.

എന്നാല്‍ മറ്റൊരുമാര്‍ഗ്ഗം ഉപയോഗിച്ച് ഇമെയില്‍ കോണ്ടാക്ടുകള്‍ ജിമെയിലിലേക്കെടുക്കാം.
എന്നാല്‍ ഇത് ചെയ്യാന്‍ ഒരു യാഹൂ അക്കൗണ്ട് കൂടി വേണം.
യാഹൂ അക്കൗണ്ടില്‍ സൈന്‍ ഇന്‍ ചെയ്ത് Contacts tab ല്‍ ക്ലിക്ക് ചെയ്ത് ഫേസ്ബുക്ക് കോണ്ടാക്ടുകള്‍ ഇംപോര്‍ട്ട് ചെയ്യാം. Import ബട്ടണില്‍ ക്ലിക്ക് ചെയ്ത് facebook സെലക്ട് ചെയ്യുക.

ഫേസ്ബുക്ക് ഐക്കണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലോഗിന്‍ ചെയ്യാനാവശ്യപ്പെടും.
ഇങ്ങനെ ചെയ്യുമ്പോള്‍ Share with yahoo എന്ന ഒപ്ഷന്‍ കാണാം.
അതില്‍ Ok നല്കി Import ക്ലിക്ക് ചെയ്യുക.
Facebook contact import - Compuhow.com
ഈ കോണ്ടാക്ട് ജിമെയിലിലേക്കെടുക്കാന്‍ യാഹൂവില്‍ നിന്ന് എക്സ്പോര്‍ട്ട് ചെയ്താല്‍ മതി. അതിന് Actions > Export All എടുത്ത് yahoo csv സെലക്ട് ചെയ്ത് Export ക്ലിക്ക് ചെയ്യുക.

ഇത് ഡെസ്ക്ടോപ്പില്‍ സേവ് ചെയ്യുക. ഇത് ജിമെയിലിലേക്കെടുക്കാന്‍ സൈന്‍ ഇന്‍ ചെയ്ത് Contacts എടുക്കുക. More > Import Contacts എടുത്ത് CSV ഫയല്‍ സെലക്ട് ചെയ്യുക. അല്പസമയത്തിനുള്ളില്‍ എല്ലാ ഫേസ്ബുക്ക് കോണ്ടാക്ടുകളും ജിമെയിലിലേക്ക് വന്നിരിക്കും.

Comments

comments