ഇന്‍റര്‍നെറ്റില്‍ കണ്ട ചിത്രങ്ങള്‍ തിരയാന്‍ ImageCacheViewer


ചില സൈറ്റുകളില്‍ നമ്മള്‍ സന്ദര്‍ശനം നടത്തുമ്പോള്‍ അവയിലെ ചിത്രങ്ങള്‍ ലോക്കല്‍ ക്യാഷെയിലേക്ക് സേവാകും. ഇത് വഴി പിന്നീട് ബ്രൗസ് ചെയ്യുന്ന അവസരത്തില്‍ വേഗത്തില്‍ പേജ് ലോഡാവും. ഈ സാഹചര്യത്തില്‍ സേവ് ചെയ്യപ്പെട്ട ചിത്രങ്ങള്‍ ക്യാഷെ ക്ലിയര്‍ ചെയ്യാത്ത സാഹചര്യത്തില്‍ കാണാനാവും. ഇത്തരം ചിത്രങ്ങള്‍ കാണാന്‍ സഹായിക്കുന്ന ഒരു പ്രോഗ്രാമാണ് ImageCacheViewer.

Image cache viewer - Compuhow.com

ഇത് ഉപയോഗിക്കാന്‍ ഡൗണ്‍ലോഡ് ചെയ്ത് എക്സ്ട്രാക്റ്റ് ചെയ്യുക. ഇത് റണ്‍ ചെയ്യുമ്പോള്‍ ക്യാഷെയിലുള്ള ഫയലുകള്‍ ഇവിടെ കാണിക്കും. എന്നാല്‍ പോര്‍ട്ടബിള്‍ ബ്രൗസറുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് കാണിക്കില്ല.
ലിസ്റ്റില്‍ തെരഞ്ഞെടുക്കുന്നതിനൊപ്പം ഇമേജുകളുടെ പ്രിവ്യു കാണാനാവും. കൂടാതെ ഇമേജിന്റെ യു.ആര്‍.എല്‍, പേര്, ടൈപ്പ്, ഫയല്‍ സൈസ്, എന്നിവയും ഇവിടെ നിന്ന് മനസിലാക്കാം. ഈ ചിത്രങ്ങള്‍‌ ആവശ്യമെങ്കില്‍ ഹാര്‍ഡ് ഡിസ്കിലെ സുരക്ഷിതമായ ഫോള്‍ഡറിലേക്ക് വീണ്ടെടുക്കാനുമാകും.

DOWNLOAD

Comments

comments