ഫയര്‍ഫോക്സില്‍ ഇമേജുകള്‍ സൂം ചെയ്ത് കാണാം


സാധാരണ ഗതിയില്‍ ഫയര്‍ഫോക്സിലോ മറ്റ് ഏതെങ്കിലും ബ്രൗസറിലോ ചിത്രങ്ങള്‍ സൂം ചെയ്ത് കാണാന്‍ സാധിക്കില്ല. ഒന്നുകില്‍ കൂടുതല്‍ വലിയ ചിത്രങ്ങള്‍ക്കായി തിരയുക, അല്ലെങ്കില്‍ ഡൗണ്‍ലോഡ് ചെയ്ത് സൂം ചെയ്ത് കാണുക എന്നതാണ് പ്രതിവിധി. എന്നാല്‍ വളരെ ചെറിയ തമ്പ് നെയില്‍ സൈസിലുള്ള ചിത്രമാണെങ്കില്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ല. എന്നാല്‍ ഫയര്‍ഫോക്സില്‍ ഉപയോഗിക്കാവുന്ന ഒരു ആഡോണുപയോഗിച്ച് ഇത് സാധ്യമാക്കാം.

ImgViewerPlus എന്ന ആഡോണാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. നിങ്ങള്‍ ബ്രൗസ് ചെയ്തുകൊണ്ടിരിക്കവേ ഒരു ഇമേജ് വലുതാക്കി കാണണമെന്ന് തോന്നിയാല്‍ അതിന് മേല്‍ ലെഫ്റ്റ് ക്ലിക്ക് ചെയ്യുക. എന്നാല്‍ ചില സാഹചര്യങ്ങളില്‍ ചിത്രത്തിന് മേല്‍ റൈറ്റ് ക്ലിക്ക് ചെയ്ത് കോണ്‍ടെക്സ്റ്റ് മെനുവില്‍ നിന്ന് View Image എടുത്ത് ചിത്രം കാണേണ്ടി വന്നേക്കാം.
ഇനി നിങ്ങള്‍ക്ക് മൗസ് വീല്‍ ഉപയോഗിച്ച് ചിത്രം സൂം ചെയ്യാം. ലെഫ്റ്റ് ക്ലിക്ക് പഴയ അവസ്ഥയിലേക്ക് മടങ്ങാന്‍ സഹായിക്കും. റൈറ്റ് ക്ലിക്ക് നിലനിര്‍ത്തിയാല്‍ പേജ് വലുപ്പത്തില്‍ ഇമേജ് കാണാം.
നിങ്ങള്‍ കീബോര്‍ഡ് കൂടുതലായി ഉപയോഗിക്കുന്ന ആളാണെങ്കില്‍ w s എന്നീ കീകള്‍ ഉപയോഗിച്ച് സൂം ഇന്‍, ഔട്ട് എന്നിവ സാധ്യമാക്കാം.

Download

Comments

comments