ഇമേജ് ടു ടെക്സ്റ്റ് ഓണ്‍ലൈനായി കണ്‍വെര്‍ഷന്‍


ചിലപ്പോളൊക്കെ ഇമേജുകളില്‍ നിന്ന് ടെക്സ്റ്റ് എടുക്കേണ്ടതായി വരാറുണ്ടാവും. ഉദാഹരണത്തിന് ചില ആപ്തവാക്യങ്ങളും മറ്റും നിങ്ങള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ ഇമേജ് രൂപത്തില്‍ കാണാറുണ്ടാവും. അതുപോലെ തന്നെ സ്കാന്‍ ചെയ്ത ഇമേജുകളിലെ ടെക്സ്റ്റുകള്‍. ഇവ മുഴുവന്‍ ടൈപ്പ് ചെയ്യുന്നതിനേക്കാള്‍ എളുപ്പമായിരിക്കുമല്ലോ ഇമേജില്‍ നിന്ന് ടെക്സ്റ്റ് എടുക്കുന്നത്.

ഇതിന് സഹായിക്കുന്ന ഒരു ഓണ്‍ലൈന്‍ ടൂളാണ് Free OCR. JPG, BMP, PNG, PDF ഫോര്‍മാറ്റുകളെ ഇത് പിന്തുണയ്ക്കും. 2 എം.ബിയില്‍ കൂടുതലാകരുത് ഫയല്‍ സൈസ് എന്നുമാത്രം.

http://www.free-ocr.com/

Free ocr - Compuhow.com
ആദ്യം സൈറ്റില്‍ പോവുക. അവിടെ ഫയല്‍ തെരഞ്ഞെടുക്കാനായുള്ള ഒപ്ഷനെടുത്ത് അപ് ലോഡ് ചെയ്ത് ക്യാപ്ച എന്‍റര്‍‌ ചെയ്യുക.

തുടര്‍ന്ന് അല്പസമയത്തിനകം എക്സ്ട്രാക്ട് ചെയ്ത ടെക്സ്റ്റ് നിങ്ങള്‍ക്ക് ലഭിക്കും.
വളരെ എളുപ്പത്തില്‍ ടെക്സ്റ്റ് ടൈപ്പ് ചെയ്യാതെ തന്നെ ഇത്തരത്തില്‍ ജോലി എളുപ്പമാക്കാം. എന്നാല്‍ ഇമേജ് ധാരാളം കുത്തും വരയും സ്ക്രാച്ചുകളുമൊക്കെയുള്ളതായാല്‍ പരിപാടി വിജയിക്കില്ല എന്നും ഓര്‍മ്മിക്കുക.

Comments

comments