ഇമേജില്‍ നിന്ന് ടെക്സ്റ്റ് എടുക്കാം…ഓണ്‍ലൈനായി.ഇമേജുകളില്‍ നിന്ന് ഒ.സി.ആര്‍ പ്രോഗ്രാമുകള്‍ ഉപയോഗിച്ച് ടെക്സ്റ്റ് എടുത്ത് സേവ് ചെയ്യാറുണ്ടല്ലോ. ടൈപ്പ് ചെയ്യാനുപയോഗിക്കുന്ന സമയം ലാഭിക്കാന്‍ ഇത് സഹായകരമാണ്. എന്നാല്‍ ഇത്തരം ഒ.സി.ആര്‍ പ്രോഗ്രാമുകള്‍ കംപ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലെങ്കില‍ ഓണ്‍ലൈനായി കണ്‍വെര്‍ട്ട് ചെയ്യാന്‍ സഹായിക്കുന്ന ഒരു സൈറ്റാണ് http://www.free-ocr.com/.
JPEG,GIF,TIFF,PNG , BMP തുടങ്ങിയ ഫോര്‍മാറ്റുകള്‍ ഇതില്‍ സപ്പോര്‍ട്ടാവും. പി.ഡി.എപ് ഫയലുകളും ഇതില്‍ കണ്‍വെര്‍ട്ട് ചെയ്യാനാവും. വിവിധ ഭാഷാ പിന്തുണയുള്ള ഈ സര്‍വ്വീസ് ഫ്രീയായി ഉപയോഗിക്കാം. സൈറ്റില്‍ പോയി അപ് ലോഡ് ഇമേജ് എന്നതില്‍ ക്ലിക്ക് ചെയ്ത് ഇമേജ് ലോഡ് ചെയ്യാം. ചുരുങ്ങിയ സമയത്തിനുള്ളില്‍ കണ്‍വെര്‍ഷന്‍ പൂര്‍ത്തിയാകും. എന്നാല്‍ രണ്ട് എം.ബി ക്ക് മേലെയുള്ള ഇമേജുകള്‍ ഇതില്‍ സ്വീകരിക്കപ്പെടില്ല. പി.ഡി.എഫ് ഫയലിന് ഒട്ടേറെ പേജുകളുണ്ടെങ്കില്‍ ആദ്യ പേജ് മാത്രമേ കണ്‍വെര്‍ട്ട് ചെയ്യൂ എന്നതും ശ്രദ്ധിക്കുക.

Comments

comments