ക്രോമില്‍ ഇമേജ് സ്ലൈഡ് ഷോ


Slide show on chrome - Compuhow.com
വെബ്സൈറ്റുകള്‍ തുറക്കുമ്പോള്‍ അവയില്‍ നിരവധി ഇമേജുകള്‍ ഉണ്ടാകും. അതേ പോലെ സെര്‍ച്ച് ചെയ്യുമ്പോളും തമ്പ് നെയിലുകള്‍ ഉണ്ടാകും. ഓരോ തമ്പ് നെയിലിലും ക്ലിക്ക് ചെയ്ത് വേണം ഈ ഇമേജുകള്‍ വലുതായി കാണാന്‍. browser slideshow ആണ് ഇതിന് മികച്ച ഒരു പ്രതിവിധി. തമ്പ് നെയില്‍ ഗാലറികളെ സ്ലൈഡ് ഷോ ആക്കാനാണ് ഈ എക്സ്റ്റന്‍ഷന്‍ ഉപയോഗിക്കുന്നത്. ഈ എക്സ്റ്റന്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ iSഎന്നൊരു ഐക്കണ്‍ വരും.
ഇനി ഒരു വെബ്പേജ് തുറക്കുകയോ, ഗൂഗിളില്‍ ഒരു ഇമേജ് സെര്‍ച്ച് ചെയ്യുകയോ ചെയ്യുക. ഇനി എക്സ്റ്റന്‍ഷന്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യുക.

ചില ഡിസ്പ്ലേ മോഡുകളും ഇതില്‍ ലഭ്യമാണ്.
എച്ച്.ടി.എം,.എല്‍ കോഡുകള്‍ ഉപയോഗിച്ച് പശ്ചാത്തലത്തിലെ നിറം മാറ്റാനുമാകും.
ഈ എക്സ്റ്റന്‍ഷന്‍ വഴി ഓരോ തമ്പ് നെയിലുകളും തുറന്ന് നോക്കുന്ന ജോലി ഒഴിവാക്കാനും, അത് വഴി ഏറെ സമയലാഭം നേടാനുമാകും.

DOWNLOAD

Comments

comments