ഫോണ്ടുകള്‍ തിരിച്ചറിയാം


webfonts - compuhow.com
വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുമ്പോള്‍ പലപ്പോഴും ആകര്‍ഷകമായ ഫോണ്ടുകള്‍ നിങ്ങള്‍ കാണാറുണ്ടാവും. ഡിസൈനിംഗിലൊക്കെ താല്പര്യമുള്ള ആളാണ് നിങ്ങളെങ്കില്‍ ഇത്തരം ഫോണ്ടുകള്‍ തിരിച്ചറിയുന്നത് നിങ്ങള്‍ക്ക് ഉപകാരമാകും. കാരണം ഇവ നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമല്ലോ !

Firebug പോലുള്ള ടൂളുകള്‍ ഈ ആവശ്യത്തിനായി ഉപയോഗിക്കാറുണ്ട്. എന്നാല്‍ അതിനേക്കാള്‍ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ഒരു സംവിധാനമാണ് WhatFont എന്ന എക്സ്റ്റന്‍ഷന്‍. ടെക്സ്റ്റിന് മുകളിലൂടെ മൗസ് ചലിപ്പിക്കുമ്പോള്‍ ഏത് ഫോണ്ടാണ് അവയെന്ന് കാണിക്കും.
whatfont-compuhow.com
ഇത് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം മൗസ് എക്സ്റ്റന്‍ഷന്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യുക. ഫോണ്ടില്‍ ക്ലിക്ക് ചെയ്താല്‍ ഫോണ്ട് സൈസ്, കളര്‍ തുടങ്ങിയവയും ഡിസ്പ്ലേ ചെയ്യും. ഇത് ഒഴിവാക്കി പഴയ സ്ഥിതിയിലേക്ക് പോകാന്‍ Exit WhatFont എന്നിടത്ത് ക്ലിക്ക് ചെയ്താല്‍ മതി.

DOWNLOAD

Comments

comments