സ്വന്തം ചിത്രങ്ങള്‍ വിന്‍ഡോസ് ഐക്കണുകളാക്കാം


സ്വന്തം കംപ്യൂട്ടറില്‍ സ്വന്തം ചിത്രങ്ങള്‍ ഐക്കണുകളാക്കുന്നത് ഏറെ രസകരമായ ഒരു പരിപാടിയായിരിക്കും. കണ്ടു മടുത്ത ഐക്കണുകള്‍ക്ക് പകരം സ്വന്തം ചിത്രവും, വീട്ടുകാരുടെ ചിത്രവുമൊക്കെ ഐക്കണാക്കിയാല്‍ അതിനൊരു പുതുമയുണ്ട്.
ഈ പരിപാടി എളുപ്പത്തില്‍ ചെയ്യാന്‍ സാധിക്കുന്ന ഒരു മാര്‍ഗ്ഗമുണ്ട്. ഇതിന് പ്രത്യേക പ്രോഗ്രാമുകളൊന്നും ഡൗണ്‍ലോഡ് ചെയ്യേണ്ടതില്ല, ഇതൊരു ഓണ്‍ലൈന്‍ ഫ്ലാഷ് ആപ്ലിക്കേഷനാണ്. നിശ്ചയിക്കപ്പെട്ടിട്ടുള്ള സൈസുകളിലേക്ക് ചിത്രത്തെ ചുരുക്കി അവയെ ഐക്കണുകളാക്കി ഇവിടെ മാറ്റാം.
ഇതിന് സൈറ്റില്‍ പോയി Get Started എന്നതില്‍ ക്ലിക്ക് ചെയ്യുക.തുറന്ന് വരുന്ന ബോക്സില്‍ നിങ്ങള്‍ക്ക് ചിത്രം സെലക്ട് ചെയ്ത് ഓപ്പണ്‍ ചെയ്യാം.
തുടര്‍ന്ന് എക്സ്പോര്‍ട്ട് ക്ലിക്ക് ചെയ്യുക.
പുതുതായി വരുന്ന വിന്‍ഡോയില്‍ ഐക്കണിന്‍റെ സൈസ് സെലക്ട് ചെയ്യുക. വിന്‍ഡോസ് എക്സ്.പിയിലാണെങ്കില്‍ 16×16, 32×32,48×48 എന്നിവ സെലക്ട് ചെയ്യുക. ഇവ ഒരൊറ്റ ഫയലായി കണ്‍വെര്‍ട്ട് ചെയ്തുകൊള്ളും. എന്നാല്‍ വിന്‍ഡോസ് 7 ല്‍ 256×256 സെലക്ട് ചെയ്യുക.
ഇനി സേവ് ആസ് ക്ലിക്ക് ചെയ്ത് പേര് നല്കി ഐക്കണ്‍ സേവ് ചെയ്യുക.

http://converticon.com/

Comments

comments