i2Symbol – ഇമോഷന്‍ ഐക്കണുകള്‍ എഡിറ്റ് ചെയ്യാം


ഫേസ് ബുക്കിലും മറ്റും ചാറ്റിങ്ങില്‍ ഇമോട്ഐക്കണുകള്‍ വ്യാപകമായി ഉപയോഗിക്കാറുണ്ടല്ലോ. ഇവ ഏറെ ജനപ്രിയമായ ഒന്നാണ്. ടൈപ്പ് ചെയ്യാതെ തന്നെ ഒരു കാര്യത്തെക്കുറിച്ചുള്ള പ്രതികരണം ചാറ്റ് ചെയ്യുന്നവര്‍ക്ക് നലാകാന്‍ ഇത് രസകരമായ മാര്‍ഗ്ഗമാണ്. ഒട്ടേറെ ഐക്കണുകള്‍ ഇന്ന് ലഭ്യമാണ്. എന്നാല്‍ ഇവ കൂടുതലായി വേണമെന്നുണ്ടെങ്കില്‍ ഉപയോഗിക്കാവുന്ന ഒരു പ്രോഗ്രാമാണ് i2Symbol. emoticons ഉപയോഗിക്കാവുന്ന ഏത് ആപ്ലിക്കേഷനിലും ഇവയിലെ ഐക്കണുകള്‍ ഉപയോഗിക്കാം.

ഫയര്‍ഫോക്സ്, ക്രോം എന്നിവയില്‍ ഒരു ആഡോണായി ഇത് ലഭിക്കും.കോപ്പി പേസ്റ്റ് ആയി ഐക്കണുകള്‍ ഉപയോഗിക്കാം. Symbols, Emoticons, Vintage, ABC, Chat തുടങ്ങി പല വിഭാഗങ്ങള്‍ ഇതിലുണ്ട്. ഫേസ്ബുക്കില്‍ ഉപയോഗിക്കാന്‍ ചാറ്റ് കോഡുകള്‍ ജനറേറ്റ് ചെയ്യുകയും അവ നേരിട്ട് ഉപയോഗിക്കാന്‍ സാധിക്കുകയും ചെയ്യും. .നിങ്ങള്‍ക്ക് സ്വന്തമായി ഐക്കണുകള്‍ ക്രിയേറ്റ് ചെയ്യാനും, നിലവിലുള്ളവ എഡിറ്റ് ചെയ്യാനും സാധിക്കും.
http://www.i2symbol.com/

Comments

comments