ഞാന്‍ ശക്തമായി തിരിച്ചുവരും – ഗൗതമി


I Will Return Back to the Industry in Full Strength- Gouthami

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമകളിലെ നിറഞ്ഞു നിന്ന ഗൗതമി രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകവെ താന്‍ ശക്തമായി തന്നെ തിരിച്ചുവരുമെന്ന് വ്യക്തമാക്കിയിരിക്കുന്നു. അര്‍ബുധം പിടിപെട്ട് ദീര്‍ഘകാലമായി സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു ഗൗതമി. താന്‍ തിരിച്ചെത്തുക അഭിനയത്തിലേക്ക് മാത്രമല്ലെന്നും സിനിമ നിര്‍മിക്കാനും സംവിധാനം ചെയ്യാനുമുള്ള ഒരുക്കത്തോടെയാണ് തിരിച്ചു വരികയെന്നും ഗൗതമി പറഞ്ഞു. രണ്ടു വര്‍ഷം കഴിഞ്ഞാല്‍ അഭിനയിത്തിലേക്ക് തിരിച്ചുവരണമെന്നാണ് മകളുടെയും ആഗ്രഹമെന്നും താന്‍ എത്രമാത്രം സിനിമയെ സ്നേഹിക്കുന്നുവെന്ന് അവള്‍ക്കറിയാമെന്നും ഗൗതമി പറഞ്ഞു. കുറച്ചുകൂടെ അറിവ് നേടിയതിനു ശേഷം സംവിധാനമേഖലയിലേക്കും കടക്കണമെന്നാണ് ആഗ്രഹമെന്നും ഗൗതമി വ്യക്തമാക്കി.

English Summary : I Will Return Back to the Industry in Full Strength”- Gouthami

Comments

comments