യുട്യൂബ് തടസമില്ലാതെ കാണാന്‍


Youtube - Compuhow.com

യുട്യൂബ് ക്വാളിറ്റിയുടെ കാര്യത്തില്‍ ഏറെ പുരോഗമിച്ചിട്ടുണ്ട്. എച്ച്.ഡി നിലവാരമുള്ള ഏറെ വീഡിയോകള്‍ ഇപ്പോള്‍ യുട്യൂബില്‍ ലഭ്യമാണ്. പക്ഷേ നമ്മുടെ ഇന്റര്‍നെറ്റ് വേഗത പലപ്പോഴും ഇവകൊണ്ട് ഒരു കാര്യവുമില്ല എന്ന സ്ഥിതിയാക്കുന്നുണ്ട്. ബ്രോഡ്ബാന്‍ഡ് കണക്ഷനുകളില്‍ പോലും പറയുന്ന ബാന്‍ഡ് വിഡ്തില്‍ നിന്ന് ഏറെ താഴ്ന്നാണ് ലഭ്യമാകുന്നത്. അക്കാരണത്താല്‍ തന്നെ യുട്യൂബ് പ്ലേ ചെയ്യല്‍ പലപ്പോഴും അരോചകമാകും. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ യുട്യൂബ് മികച്ച രീതിയില്‍ പ്ലേ ചെയ്യാനാവും.

1. ക്വാളിറ്റി കുറയ്ക്കുക – പ്രാഥമികമായി ചെയ്യാവുന്ന ഒരു കാര്യമാണ് യുട്യൂബ് വീഡിയോയുടെ ക്വാളിറ്റി കുറച്ചിടുക എന്നത്. എച്ച്.ഡി, 1080 എന്നിവയില്‍ നിന്നൊക്കെ താഴ്ന്ന് കുറഞ്ഞ ക്വാളിറ്റി സെല്ക്ട് ചെയ്യുക.

2. ബ്രൗസിങ്ങ് ഒഴിവാക്കുക – യുട്യൂബ് കാണുമ്പോള്‍ തന്നെ ബ്രൗസിങ്ങ് നടത്തുന്നത് പ്ലേ ചെയ്യുന്നത് തടസ്സപ്പെടാനിടയാകും.

3. അപ്ഡേറ്റുകള്‍ ഒഴിവാക്കുക – സിസ്റ്റം വര്‍ക്ക് ചെയ്യുമ്പോള്‍ പശ്ചാത്തലത്തില്‍ അപ്ഡേഷനുകള്‍ നടക്കുന്നുണ്ടാകും. ഇത് ഏറെ സ്ലോ ആക്കാനിടയാകുന്നതാണ്. ആന്റിവൈറസ് അപ്ഡേഷനൊക്കെ ഏറെ ബാന്‍ഡ് വിഡ്ത് വേണ്ടുന്നതാണ്.

4. ബ്രൗസര്‍ – ക്രോം പോലെ മികച്ച പെര്‍ഫോമന്‍സുള്ള ബ്രൗസര്‍ ഉപയോഗിക്കുക. ഇന്‍റര്‍നെറ്റ് എക്സ്പ്ലോററൊക്കെ ക്രോമിനെ അപേക്ഷിച്ച് ബഹുദൂരം പിന്നിലാണെന്ന് ഓര്‍മ്മിക്കുക.

5. ഫെതര്‍ – ഏറെക്കാലമായി നിലവിലുള്ളതാണ് യുട്യൂബിന്‍റെ ഫെതര്‍ വേര്‍ഷന്‍. സ്പീഡ് കുറഞ്ഞ കണക്ഷനുകള്‍ക്ക് വേണ്ടിയുള്ള സംവിധാനമാണിത്. അതിന് https://www.youtube.com/feather_beta ല്‍ പോയി അതില്‍ ജോയിന്‍ ചെയ്യുക. നിങ്ങളുടെ കണക്ഷന്‍ പാരമീറ്ററുകള്‍ മാറ്റം വരുകയും യുട്യൂബ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കകുകയും ചെയ്യും.

Comments

comments