വിന്‍ഡോസ് 8 ല്‍ റീസന്‍റ് ഡോകുമെന്റ്സ് കാണാന്‍


Recent documents - Compuhow.com
വിന്‍ഡോസ് 8 വേര്‍ഷനില്‍ സ്റ്റാര്‍ട്ട് മെനുവില്‍ Recent Items ഇല്ലേ. എന്നാല്‍ റീസന്‍റ് ഫയലുകള്‍ ഉള്‍പ്പെടുന്ന ഒരു ഫോള്‍ഡര്‍ ഇതിലുണ്ടാവും. അത് കണാനുള്ള മാര്‍ഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്.

റണ്‍ ബോക്സ് Winkey+R അടിച്ച് റണ്‍ബോക്സ് എടുക്കുക.

shell:recent എന്ന് അതില്‍ നല്കുക. അതില്‍ റീസന്‍റ് ഫയലുകള്‍ തുറന്ന് വരും.

ഷോര്‍ട്ട് കട്ട് ഉണ്ടാക്കുക

ഡെസ്ക്ടോപ്പില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് New സെല്ക്ട് ചെയ്യുക.
അതില്‍ Shortcut സെലക്ട് ചെയ്യുക.

type location of the item എന്നിടത്ത്
%userprofile%AppDataRoamingMicrosoftWindowsRecent എന്ന് നല്കുക.

Next ക്ലിക്ക് ചെയ്ത് ഷോര്‍ട്ട്കട്ടിന് Recent items എന്ന് പേര് നല്കുക.
Finish ക്ലിക്ക് ചെയ്യുക.

Comments

comments