ബ്രൗസര്‍ പ്രൈവറ്റ് മോഡില്‍ ഓപ്പണ്‍ ചെയ്യാം


മിക്കവാറും എല്ലാ പ്രമുഖ ബ്രൗസറുകളിലും പ്രൈവറ്റ് ബ്രൗസിങ്ങ് ഒപ്ഷനുണ്ട്. നിങ്ങളുടെ ബ്രൗസിങ്ങ് സംബന്ധിച്ച വിവരങ്ങളൊന്നും കംപ്യൂട്ടറില്‍ അവശേഷിപ്പിക്കാതെ ബ്രൗസിങ്ങ് നടത്താന്‍ ഇത് വളരെ ഉപകാരപ്രമാണ്. വിസിറ്റ് ചെയ്ത സൈറ്റുകള്‍, ഫില്‍ ചെയ്ത ഫോമുകള്‍, ഡൗണ്‍ലോഡ് തുടങ്ങിയവയൊന്നും മറ്റുള്ളവര്‍ക്ക് കണ്ടുപിടിക്കാനാവില്ല. ക്രോമില്‍ പ്രൈവറ്റ് ബ്രൗസിങ്ങിന് Incognito mode എന്നും, എക്സ്പ്ലോററില്‍ InPrivate എന്നുമാണ് പറയുക.
ഫയര്‍ഫോക്സ് സ്റ്റാര്‍ട്ട് ചെയ്യുമ്പോഴേ പ്രൈവറ്റ് ബ്രൗസിങ്ങ് മോഡില്‍ എങ്ങനെ ഓപ്പണാക്കാം എന്ന് നോക്കാം.
മെനുവില്‍ Tools ല്‍ Options എടുക്കുക.
How to start private browsing automatically - Compuhow.com
Privacy ടാബ് എടുത്ത് Use custom settings for history സെലക്ട് ചെയ്യുക.
Always use private browsing mode എനേബിള്‍ ചെയ്യുക.

ക്രോമില്‍ ഇത് ചെയ്യാന്‍ ഗൂഗിള്‍ ക്രോം ഷോര്‍ട്ട് കട്ടില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Properties എടുക്കുക.
അതില്‍ shortcut എന്ന ടാബില്‍ Target കോളത്തില്‍ അവസാനമായി -incognito എന്ന് ചേര്‍ക്കുക. നിലിവലുള്ള ടെക്സ്റ്റിനും -incognito ക്കും ഇടയില്‍ ഒറു ബ്ലാങ്ക് സ്പേസ് ഇടാന്‍ മറക്കരുത്.
Apply ക്ലിക്ക് ചെയ്ത് സേവ് ചെയ്യുക.
ഇനി ഇതേ ഷോര്‍ട്ട് കട്ട് ക്ലിക്ക് ചെയ്ത് ക്രോം തുറന്നാല്‍ അത് പ്രൈവറ്റ് മോഡില്‍ ഓപ്പണാകും.

Comments

comments