ഫോണ്‍‌ ബാറ്ററി സേവ് ചെയ്യാം


Battery saver - Compuhow.com
ഫോണിന്‍റെ ബാറ്ററി ചാര്‍ജ്ജ് സേവ് ചെയ്യുന്നതെങ്ങനെയെന്ന് പല മാര്‍ഗ്ഗങ്ങളും കേട്ടിട്ടുണ്ടാവും. എന്നാല്‍ ആന്‍ഡ്രോയ്ഡ്, ഐഫോണ്‍ എന്നൊക്കെ വേര്‍തിരിവില്ലാതെ ഏത് ഫോണിലും ഇത് സാധ്യമാക്കാന്‍ സഹായിക്കുന്ന ചില മാര്‍‌ഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്.

1. ഡിസ്പ്ലേ ബ്രൈറ്റ്നെസ്
കാലം ചെല്ലും തോറും മൊബൈല്‍ ഡിസ്പ്ലേയുടെ വലുപ്പം കൂടി വരുകയും മികച്ച റെസലൂഷന്‍ ലഭ്യമാകുകയും ചെയ്യുന്നുണ്ട്. ഇവയുടെ മികവ് കൂടും തോറും ബാറ്ററിയുടെ ചാര്‍ജ്ജും കുറഞ്ഞുകൊണ്ടിരിക്കും. ഫോണിന്റെ കാര്യത്തിലുണ്ടാകുന്ന പുരോഗതി പക്ഷേ ഇനിയും ബാറ്ററിയുടെ കാര്യത്തില്‍ സംഭവിച്ചിട്ടില്ല. ഫോണിന്‍റെ ബ്രൈറ്റ്നെസ് കുറയ്ക്കുകയും ഓട്ടോമാറ്റിക് ബ്രൈറ്റ്നെസ് സെറ്റിങ്ങ് ഒഴിവാക്കുകയും ചെയ്യുക. ഇത് എനേബിള്‍ ചെയ്യുമ്പോള്‍ ഫോണിന്റെ സെന്‍സറുകള്‍ പ്രവര്‍ത്തിക്കും.

2. വൈഫി, നെറ്റ് വര്‍ക്ക് സിഗ്നലുകളുടെ അളവ് കുറവാണെങ്കില്‍ ഫോണ്‍ ബാറ്ററി വേഗത്തില്‍ തീര്‍ന്നുപോകും. ഫോണ്‍ നിരന്തരമായി സിഗ്നലിന് വേണ്ടി സെര്‍ച്ച് ചെയ്യുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. ഇതൊഴിവാക്കാന്‍ സര്‍വ്വീസില്ലാത്ത ഏരിയകളിലെത്തുമ്പോള്‍ എയപര്‍പ്ലെയിന്‍ മോഡിലേക്കോ വൈഫി നെറ്റ്‍വര്‍ക്കിലേക്കോ കണക്ട് ചെയ്യുക.

3. ഗെയിം, സ്ട്രീമിങ്ങ് വീഡിയോ എന്നിവ വേഗത്തില്‍ ബാറ്ററി ചോര്‍ത്തും. പ്രത്യേകിച്ച് എച്ച്.ഡി വീഡിയോകള്‍.

4. ജിപിഎസ് – ജിപിഎസ് പ്രവര്‍ത്തിക്കുന്നതും ലൊക്കേഷന്‍ ബേസ്ഡ് ആപ്പുകളും വേഗത്തില്‍ ബാറ്ററി ചാര്‍ജ്ജ് തീരാനിടയാക്കും. ഇതിന് ഫോണിലെ ലൊക്കേഷന്‍ സെറ്റിങ്ങ് മാറ്റം വരുത്തുക.

Comments

comments