ഡ്യൂപ്ലിക്കേറ്റ് ബുക്ക്മാര്‍ക്കുകള്‍ നീക്കം ചെയ്യാം


Firefox - Compuhow.com
ഏതെങ്കിലും പ്രത്യേക വിഷയങ്ങളില്‍ സെര്‍ച്ച് ചെയ്യുകയാണ് നിങ്ങളെങ്കില്‍ ഏറെ സൈറ്റുകള്‍ ബുക്ക് മാര്‍ക്ക് ചെയ്യാനിടയുണ്ട്. പലപ്പോഴും ഇത്തരം ബുക്ക്മാര്‍ക്കിങ്ങിനിടെ ഒരേ സൈറ്റ് തന്നെ ആവര്‍ത്തിച്ച് വരാം. ഇത്തരത്തില്‍ ഡബിള്‍ എന്‍ട്രി വരുന്ന സൈറ്റുകള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്ന ഒരു ആഡോണാണ് Bookmark Duplicate Cleaner.
ഇത് ബ്രൗസറില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം റീസ്റ്റാര്‍ട്ട് ചെയ്യുക. ഇനി ടൂള്‍സ് മെനുവില്‍ ക്ലിക്ക് ചെയ്ത് Bookmark Duplicate Cleaner വിന്‍ഡോ തുറക്കുക.

ഏതെങ്കിലും ബുക്ക്മാര്‍ക്കുകള്‍ ഡ്യൂപ്ലിക്കേറ്റ് വരുന്നുണ്ടോയെന്ന് ഇവിടെ കാണിക്കും. ഉള്ളവ ഡെലീറ്റ് ചെയ്യാന്‍ വലത് ഭാഗത്ത് നിന്ന് സെലക്ട് ചെയ്യണം. പലത് ഒരുമിച്ച് സെലക്ട് ചെയ്യാന്‍ Ctrl കീ അമര്‍ത്തിപ്പിടിക്കുക.
തുടര്‍ന്ന് Delete ക്ലിക്ക് ചെയ്ത് അവ നീക്കം ചെയ്യാം. ക്രോമില്‍ ഇത്തരത്തില്‍ ഡ്യൂപ്ലിക്കേറ്റ് ബുക്ക്മാര്‍ക്കുകള്‍ നീക്കം ചെയ്യാന്‍ AM-Deadlink എന്ന എക്സ്റ്റന്‍ഷന്‍ ഉപയോഗിക്കാം.

http://anderslindmark.github.io/bookmarkdup/

Comments

comments