ഇന്‍കോഗ്നിറ്റോ വിന്‍ഡോ ഓട്ടോമാറ്റിക്കായി…..


incognito window - Compuhow.com
ക്രോമിലെ സുരക്ഷിത ബ്രൗസിങ്ങിനുള്ള ഒരു സംവിധാനമാണല്ലോ ഇന്‍കോഗ്നിറ്റോ വിന്‍ഡോ. ബ്രൗസിങ്ങ് ഹിസ്റ്ററി അവശേഷിപ്പിക്കാതെ ബ്രൗസ് ചെയ്യാന്‍ സഹായിക്കുന്ന സംവിധാനമാണല്ലോ ഇത്. പലരുപയോഗിക്കുന്ന കംപ്യൂട്ടറില്‍ ഈ സംവിധാനമേര്‍പ്പെടുത്തുന്നത് നന്നായിരിക്കും.

ബ്രൗസര്‍ ഓപ്പണ്‍ ചെയ്യുമ്പോളെല്ലാം ക്രോം ഇന്‍കോഗ്നിറ്റോ മോഡില്‍ തുറന്ന് വരുന്ന വിധം സെറ്റ് ചെയ്യാനാവും.
ഇതിന് ആദ്യം ചെയ്യേണ്ടത് ക്രോമിന്‍റെ ഒരു ഷോര്‍ട്ട് കട്ട് ഡെസ്ക്ടോപ്പില്‍ നിര്‍മ്മിക്കണം. ഇനി അതില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Properties എടുക്കുക.

അതില്‍ ടാര്‍ജറ്റ് ഫീല്‍ഡില്‍ “C:Program Files (x86)GoogleChromeApplicationchrome.exe” എന്നത് കാണുക. അവിടെ അവസാനമായി -incognito എന്ന് ചേര്‍ക്കുക.

ഇത് ഒകെ, ക്ലിക്ക് ചെയ്ത് അപ്ലൈ ചെയ്യുക. ഇവിടെ മറ്റൊരു ഐക്കണ്‍ കൂടി സെലക്ട് ചെയ്താല്‍ രണ്ട് ഐക്കണുകള്‍ ഡെസ്ക്ടോപ്പില്‍ ലഭിക്കും. അതിലൊന്ന് നോര്‍മല്‍ ബ്രൗസിങ്ങിന് ഉപയോഗിക്കാം.

Comments

comments