മൊബൈലില്‍ ഇന്‍റര്‍നെറ്റ് യൂസേജ് ബാലന്‍സ് അറിയാം


Mobile data usage - Compuhow.com

കംപ്യൂട്ടറിനേക്കാള്‍ ഇന്ന് ഇന്റര്‍നെറ്റ് ഉപയോഗിക്കപ്പെടുന്നത് മൊബൈലിലാണ്. സ്മാര്‍ട്ട് ഫോണുകളുടെ വ്യാപനത്തോടെ അത്യാവശ്യം ഓണ്‍ലൈന്‍ ആവശ്യങ്ങളെല്ലാം മൊബൈലുകള്‍ വഴി ചെയ്യാമെന്ന അവസ്ഥയായി. ഇന്ത്യയിലെ മൊബൈല്‍ ഇന്റര്‍നെറ്റ് വരിക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയാണ് അടുത്തകാലത്തായി ഉണ്ടായിട്ടുള്ളത്. സാമാന്യം ഉയര്‍ന്ന നിരക്കാണ് ഇപ്പോള്‍ വിവിധ മൊബൈല്‍ കമ്പനികള്‍ ഡാറ്റക്ക് ഈടാക്കുന്നത്. ലിമിറ്റഡ് ഇന്‍റര്‍നെറ്റ് പാക്ക് ഉപയോഗിക്കുന്നവര്‍ ഇടക്കിടക്ക് ഡാറ്റ ബാലന്‍സ് ചെക്ക് ചെയ്യാറുണ്ടായിരിക്കും. വിവിധ മൊബൈല്‍ കമ്പനികളുടെ ഡാറ്റ ബാലന്‍സ് ചെക്ക് ചെയ്യുന്ന വിധമാണ് ഇവിടെ പറയുന്നത്.

BSNL
ബി.എസ്.എന്‍.എല്‍ ഡാറ്റ ബാലന്‍സ് അറിയാന്‍ *124*1# എന്ന് ഡയല്‍ ചെയ്യുക. അല്ലെങ്കില്‍ MBAL എന്ന് 55333 ലേക്ക് മെസേജ് അയക്കുക.

Idea
ഐഡിയ ടുജി, ത്രിജി ബാലന്‍സ് അറിയാന്‍ *125# എന്ന് ഡയല്‍ ചെയ്യുക.

Airtel
എയര്‍ടെല്ലില്‍ ടുജി ബാലന്‍സ് അറിയാന്‍ *123*10# എന്നും, ത്രിജിക്ക് *123*11# എന്നും ഡയല്‍ ചെയ്യുക.

Vodafone
വോഡഫോണില്‍ ഇന്റര്‍നെറ്റ് യൂസേജ് ബാലന്‍സ് മെസേജായി ലഭിക്കാന്‍ MB എന്ന് 144 ലേക്ക് അയക്കുക.

Aircel
എയര്‍സെല്‍ ഡാറ്റ ബാലന്‍സ് അറിയാന്‍ *111*9# എന്ന് ഡയല്‍ ചെയ്യുക.

Comments

comments